രണ്ടു വര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ വിതരണം ചെയ്തത് 42.93 കോടി
തിരുവനന്തപുരം: ഈ സര്‍ക്കാര്‍ നിലവില്‍ വന്നശേഷം 2016 മേയ് മുതല്‍ 2018 മാര്‍ച്ച് വരെ തിരുവനന്തപുരം ജില്ലയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 20,395 പേര്‍ക്കായി 42.93 കോടി രൂപയിലധികം വിതരണം ചെയ്തതായി ജില്ലാ കലക്ടര്‍ ഡോ. കെ. വാസുകി അറിയിച്ചു.
തിരുവനന്തപുരം താലൂക്കിലെ 3,096 പേര്‍ക്ക് 12.86 കോടി, നെയ്യാറ്റിന്‍കര താലൂക്കിലെ 3,832 പേര്‍ക്ക് 11.27 കോടി, നെടുമങ്ങാട് താലൂക്കിലെ 2,998 പേര്‍ക്കായി 5.18 കോടി, ചിറയിന്‍കീഴ് താലൂക്കിലെ 2,419 പേര്‍ക്ക് 3.81 കോടി, വര്‍ക്കല താലൂക്കില്‍പ്പെട്ട 4,543 പേര്‍ക്ക് 5.66 കോടിയും കാട്ടാക്കട താലൂക്കില്‍പ്പെട്ട 3,484 പേര്‍ക്ക് 3.72 കോടിയുമാണ് വിതരണം ചെയ്തത്. കൂടാതെ ജില്ലാ കലക്ടറേറ്റ് വഴി 23 പേര്‍ക്ക് 57 ലക്ഷത്തോളം രൂപയും വിതരണം ചെയ്തിട്ടുണ്ട്.
2011 മെയ് മുതല്‍ 2016 ഏപ്രില്‍ വരെയുള്ള കഴിഞ്ഞ സംസ്ഥാന സര്‍ക്കാരിന്റെ അഞ്ചുവര്‍ഷ കാലയളവില്‍ 52,058 പേര്‍ക്കായി 63.93 കോടി രൂപയായിരുന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് വിതരണം ചെയ്തത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള സഹായത്തിനായുള്ള അപേക്ഷകളില്‍ വേഗത്തില്‍ തീരുമാനമെടുക്കുന്നതായും കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."