HOME
DETAILS
MAL
മലയോരത്തെ റോഡുകളുടെ ടാറിങ് പ്രവൃത്തി അനിശ്ചിതത്വത്തില്‍
backup
March 14 2017 | 23:03 PM
ചെറുപുഴ: മലയോരത്ത് ടാറും അനുബന്ധ സാധനങ്ങളും കിട്ടാനില്ലാത്തതിനാല്‍ നിരവധി റോഡുകളുടെ ടാറിങ് പ്രവൃത്തി അനിശ്ചിതത്വത്തില്‍.
ഈ മാസം തീരുമ്പോഴേക്കും പൂര്ത്തിയാകേണ്ടണ്ട റോഡ് പണികളാണ് മിക്കവയും ടാറിന്റെയും മെറ്റലിന്റെയും ലഭ്യതക്കുറവ് മൂലം തടസപ്പെട്ടിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ടാറിങ്ങിനാവശ്യമായ ടാര്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നു വാങ്ങി കരാറുകാര്‍ക്ക് നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശമാണ് ടാറിന്റെ ലഭ്യതക്കുറവിന് കാരണം.
കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകള്‍ക്കും ആവശ്യമായ ടാര്‍ കൃത്യസമയം ഈ കമ്പനിക്ക് വിതരണം ചെയ്യാന്‍ കഴിയാതെ വന്നതാണ് പ്രധാനകാരണം. എന്നാല്‍ ആഴ്ചകള്‍ക്ക് മുന്‍പ് സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നു ടാര്‍ വാങ്ങാമെന്ന സര്‍ക്കാരിന്റെ തീരുമാനം വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."