ആഭരണങ്ങള്‍ സൂക്ഷിക്കുക; മോഷ്ടാക്കള്‍ സജീവമാകുന്നു
ചെറുവത്തൂര്‍: ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും മാലമോഷണ സംഘങ്ങള്‍ രംഗത്ത്. കാലിക്കടവില്‍ നിന്നു മാലമോഷണത്തിനിടെ രണ്ടു നാടോടി സ്ത്രീകള്‍ പിടിയിലായതോടെയാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള മാലമോഷ്ടാക്കള്‍ ജില്ലയില്‍ എത്തിയിട്ടുണ്ടെന്ന സൂചന ലഭിച്ചത്. സമാനമായ കേസുകളില്‍ നേരത്തെ പിടിയിലായ യുവതിയാണു കാലിക്കടവില്‍ പിടിയിലായവരില്‍ ഒരാള്‍. മോഷണത്തിനിടെ പിടിയിലായാല്‍ കാര്യമായ ശിക്ഷ ലഭിക്കാറില്ലെന്നും ജാമ്യത്തിലെടുക്കാന്‍ ഉടന്‍ ആളുകള്‍ എത്തുമെന്നതുമാണു വീണ്ടും മോഷണ രംഗത്തിറങ്ങാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്.
അഏതാനും മാസങ്ങള്‍ക്കു മുന്‍പ് ചെറുവത്തൂര്‍, നീലേശ്വരം എന്നിവിടങ്ങളില്‍ നിരവധി മാല മോഷണങ്ങള്‍ നടന്നിരുന്നു. എന്നാല്‍ മൂന്നുപേരെ നാട്ടുകാര്‍ കൈയോടെ പിടികൂടി. ഇതേ തുടര്‍ന്നു ഈ മേഖലയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചിരുന്നില്ല. വടക്കന്‍ കേരളത്തില്‍ പൂരം ഉള്‍പ്പെടെയുള്ള ഉത്സവ സീസണ്‍ എത്തുന്ന വേളയിലാണ് വീണ്ടും മാല മോഷ്ടാക്കള്‍ പിടിയിലായിരിക്കുന്നത്. യാതൊരു വിധത്തിലുള്ള സംശയവും തോന്നാത്ത രീതിയില്‍ മാന്യമായ വസ്ത്രധാരണത്തോടെയാണ് കാലിക്കടവില്‍ പിടിയിലായ വിനോദിനിയും ലക്ഷ്മിയും ബസില്‍ യാത്രചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."