ചികുഴി ആദിവാസി കുടുംബങ്ങള്‍ക്ക് കൈതാങ്ങായി മലമ്പുഴയിലെ മനുഷ്യ സ്‌നേഹികള്‍
പാലക്കാട്: പാലക്കാട്ടുശേരി രാജവംശംത്തിന്റെ ആസ്ഥാനമായ അകത്തേതറ ഗ്രാമപഞ്ചായത്തില്‍ ജീവിക്കുന്ന ചികുഴി ആദിവാസി കുടുംബങ്ങള്‍ക്ക് കൈത്താങ്ങായിരിക്കുകയാണ് മലമ്പുഴയിലെ മനുഷ്യ സ്‌നേഹികള്‍. ചികുഴി ആദിവാസി കുടുംബങ്ങള്‍ അനുഭവിക്കുന്ന ദയനീയാവസ്ഥ മെയ് അഞ്ചിന് സുപ്രഭാതം വാര്‍ത്ത നല്‍കിരുന്നു.
അഞ്ചു കുടുംബങ്ങളിലായി 30ഓളം പേരാണ് ജീവിക്കുന്നത്. ഓരോ കുടുംബത്തിനും അരിയും, പച്ചക്കറിയും നല്‍കി. കഴിഞ്ഞ ഒരു മാസത്തോളമായി റേഷന്‍ കടയില്‍ നിന്നും ഭക്ഷ്യ ധാന്യങ്ങള്‍ കിട്ടാത്തതിനാല്‍ ഇവിടുത്തുകാര്‍ അര്‍ധപട്ടിണിയിലായിരുന്നു. ഇതു മനസിലാക്കിയാണ് ആദ്യം അരിയും പച്ചക്കറികളും നല്‍കിയത്. ഇതു കോളനിക്കാര്‍ക്കു വലിയൊരു ആശ്വാസമായി.
മലമ്പുഴ ഗോപാലന്‍, ഗണേശന്‍ എന്നിവരാണ് കൈത്താങ്ങായത്. ചികുഴി ആദിവാസികോളനിയിലെ ഓരോ കുടുംബത്തിനും അഞ്ച്കിലോ അരിയും, പത്ത്കിലോ പച്ചക്കറിയും വിതരണം ചെയ്തു. ഇപ്പോഴും ഇവിടെ കുടിവെളളക്ഷാമം രൂക്ഷമാണ്. ദിനം തോറും കൂടി വരുന്ന ചുടിന്റെ കാഠിന്യം മൂലം അരുവികള്‍ വറ്റി വരïിരിക്കുകയാണ്. മാത്രമല്ല അവര്‍ ജീവിക്കുന്നത് തന്നെ സുരക്ഷിതത്വമില്ലാതെയാണ്.
വന്യമൃഗങ്ങള്‍ ഉളള കാടിനകത്താണ് ജീവിക്കുന്നത്. തെരുവുവിളക്കുകളില്ലാത്ത കാരണത്താല്‍ സന്ധ്യക്ക് ശേഷം പുറത്ത് ഇറങ്ങാന്‍ കഴിയുന്നില്ല. പാലക്കാട്ടുശേരി രാജവംശത്തിന്റെ ആസ്ഥാനമായ അകത്തേതറ ഗ്രാമപഞ്ചായത്തില്‍ ചികുഴിയിലെ ആദിവാസി കുടുംബങ്ങളിലെ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ വസ്ത്രം ഇല്ലാത്തതിന്റെ ഭാഗമായി തത്തമംഗലം സ്വദേശി ബിനോയ് ജേക്കബ് വസ്ത്രം നല്‍കാമെന്ന് വാഗ്ദാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."