കുട്ടികള്‍ പ്രോത്സാഹനത്തിന് കാത്തുനില്‍ക്കരുത്: ടി. പത്മനാഭന്‍
കണ്ണൂര്‍: മലയാളത്തിന്റെ കാഥാകാരന്‍ ടി. പത്മനാഭനോടൊപ്പം കുട്ടികള്‍ക്ക് സംവാദം ഒരുക്കി സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സര്‍ഗ വസന്തം കഥാക്യാംപിന് തുടക്കമായി.
കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് ചിരിയോടൊപ്പം ഗൗരവവും വിടാതെ കുട്ടികാലത്തെ ഓര്‍മകളും എഴുത്തിന്റെ വഴികളും പങ്ക് വെച്ചായിരുന്നു മലയാളത്തിന്റെ കഥാകാരന്‍ മറുപടി പറഞ്ഞത്.കുട്ടികളെ കുറിച്ച് എഴുതാന്‍ കാരണമെന്താണെന്നുള്ള വിദ്യാര്‍ഥിയുടെ ചോദ്യത്തിന് 88ാം വയസിലും ഒരു കുട്ടിയുടെ മനസുള്ളത് കൊണ്ടാകാമെന്ന് നിറഞ്ഞ പുഞ്ചിരിയോടെയാണ് അദ്ദേഹം മറുപടി പറഞ്ഞത്.
പ്രോത്സാഹനത്തിന് കാത്ത് നില്‍ക്കരുതെന്നും അവനവന് ആത്മവിശ്വാസം ഉണ്ടാകണമെന്നും അദ്ദേഹം കുട്ടികളോടായി പറഞ്ഞു. സര്‍ഗവസന്തം കഥാക്യാംപിന്റെ സംസ്ഥാനതല ഉദ്ഘാടനവും ടി. പത്മനാഭന്‍ നിര്‍വഹിച്ചു. ഡയരക്ടര്‍ പള്ളിയറ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ കുഞ്ഞിരാമന്‍ ആമുഖഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, പി.കെ ബൈജു, നാരായണന്‍ കാവുമ്പായി, ജയപാലന്‍, എം.കെ മനോഹരന്‍, ടി.ആര്‍ മധു, അജിത് മാട്ടൂല്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."