കുണ്ടറയിലെ പത്തുവയസ്സുകാരിയുടെ മരണം: ആത്മഹത്യ കുറിപ്പില്‍ ദുരൂഹത
കൊല്ലം: കുണ്ടറയില്‍ പത്തു വയസുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ മൃതദേഹത്തിനു സമീപത്തു നിന്നും ലഭിച്ച ആത്മഹത്യ കുറിപ്പില്‍ ദുരൂഹത.
കുടുംബപ്രശ്‌നമാണ് ആത്മഹത്യക്ക് കാരണമെന്ന് കുട്ടിയുടെ മൃതദേഹത്തിനു സമീപത്തുനിന്നും കണ്ടെടുത്ത കുറിപ്പില്‍ എഴുതിയിരിക്കുന്നത്. വീട്ടില്‍ സമാധാനമില്ലെന്നും ആത്മഹത്യചെയ്യുകയാണെന്നും മരിക്കുന്നതില്‍ ആര്‍ക്കും ഉത്തരവാദിത്വമില്ലെന്നും വ്യക്മാക്കുന്ന കുറിപ്പാകട്ടെ എഴുതിയിരിക്കുന്നത് പഴയ ലിപിയിലാണ്. ഇത് സംശയത്തിനു പ്രധാനകാരണമാണ്. എന്നാല്‍ ആത്മഹത്യാകുറിപ്പ് കുട്ടിയുടേതാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. സമയമാകുമ്പോള്‍ പ്രതിയെ പിടികൂടുമെന്ന ഒഴുക്കന്‍മട്ടിലുള്ള മറുപടിയാണ് കുണ്ടറ സി.ഐയുടേത്.
പെണ്‍കുട്ടി ക്രൂരമായ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഗുഹ്യഭാഗത്തുള്‍പ്പെടെ 22 മുറിവുകളുണ്ട്.
2016 ഡിസംബര്‍ 15നായിരുന്നു പെണ്‍കുട്ടിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു മാസമായിട്ടും പൊലിസ് ഇതുവരെ യാതൊരു നടപടിയും എടുത്തില്ലെന്നാണ് ആരോപണം. കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് പിതാവ് കുട്ടി മരിച്ച ദിവസം തന്നെ പൊലിസില്‍ പരാതി നല്‍കിയിരുന്നു.
ഒരു മാസത്തിനുമുമ്പ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയിട്ടും സി.ഐ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ കേസ് അന്വേഷിക്കാന്‍ താലപ്പര്യം കാട്ടിയില്ല. പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ട് ഇന്നു ഡി.വൈ.എഫ്.ഐ,ബി.ജെ.പി നേതൃത്വത്തില്‍ കുണ്ടറ പൊലിസ് സ്‌റ്റേഷനിലേക്കു മാര്‍ച്ച് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."