HOME
DETAILS
MAL
കുങ്ഫു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്: അധ്യാപകന് പിടിയില്‍
backup
March 15 2017 | 18:03 PM
അയര്‍ക്കുന്നം: കുങ്ഫു പഠിക്കാനെത്തിയ പന്ത്രണ്ടുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി. കുങ്ഫു അധ്യാപകന് ജിതേഷിനെയാണ് ഇന്നലെ അയര്‍ക്കുന്നം പൊലിസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. പരിശീലനത്തിനെത്തിയ പെണ്‍കുട്ടിയെ ജിതേഷ് പലതവണ പീഡിപ്പിച്ചതായാണ് പരാതി.
പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനിനു നല്കിയ പരാതി അധികൃതര്‍ പൊലിസിനു കൈമാറുകയായിരുന്നു. അയര്‍ക്കുന്നം ജങ്ഷനിലാണ് പരിശീലന കേന്ദ്രം. പരിശീലന കേന്ദ്രത്തില്‍വച്ചായിരുന്നു പീഡനം.
കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം കണ്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."