HOME
DETAILS

പാറമ്പുഴ കൊലക്കേസ്: വിധി പ്രഖ്യാപനം വീണ്ടും മാറ്റിവച്ചു

  
backup
March 15 2017 | 18:03 PM

%e0%b4%aa%e0%b4%be%e0%b4%b1%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf


കോട്ടയം: പാറമ്പുഴ കൂട്ടക്കൊലക്കേസില്‍ വിധി പ്രഖ്യാപനം വീണ്ടും മാറ്റിവച്ചു. കഴിഞ്ഞ ദിവസം പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നെങ്കിലും വിധി പ്രഖ്യാപനം ബുധനാഴ്ച്ചത്തേക്ക് മാറ്റുകയായിരുന്നു.
എന്നാല്‍ ഇന്നലെ വീണ്ടും കേസ് കോടതി പരിഗണിച്ചപ്പോള്‍ ശിക്ഷ പ്രഖ്യാപിക്കുന്ന തിയതി നീട്ടിവെക്കുകയായിരുന്നു. ഇന്നലെ രാവിലെയും കേസിന്റെ വാദം തുടര്‍ന്നു. ഇതേത്തുടര്‍ന്ന് വിധി പ്രഖ്യാപനം 21ലേക്ക് മാറ്റുകയായിരുന്നു. പ്രതി ഉത്തര്‍പ്രദേശ് സ്വദേശി നരേന്ദര്‍ കുമാറിനു വധശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും മൂന്നുപേരെ അതിക്രൂരമായാണ് പ്രതി കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
 എന്നാല്‍ കേസ് അപൂര്‍വമല്ലെന്നും പ്രതിയുടെ പ്രായവും വീട്ടിലെ സാഹചര്യങ്ങളും മനസിലാക്കി വധശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചു. പ്രതിയ്ക്കു ഒന്നരവര്‍ഷംകൊണ്ട് മാനസാന്തരമുണ്ടായെന്നും ജയിലില്‍ കഴിയുന്ന വേളയില്‍ കംപ്യൂട്ടര്‍ ഡിപ്ലോമ കോഴ്‌സ് പ്രതി പാസായതായും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
കോട്ടയം പാറമ്പുഴ മൂലേപ്പറമ്പില്‍ ലാലസന്‍ (71), ഭാര്യ പ്രസന്നകുമാരി (62), മകന്‍ പ്രവീണ്‍ ലാല്‍ (28) എന്നിവരെയാണു വെട്ടികൊലപ്പെടുത്തിയത്. ഇന്ത്യന്‍ ശിക്ഷാനിയമം 302 (കൊലപാതകം), 380 (മോഷണം), 457 (വീട്ടില്‍ അതിക്രമിച്ചു കയറല്‍), 397 (മോഷണത്തിനായി ഗുരുതരമായി പരുക്കേല്‍പ്പിക്കല്‍) എന്നി വകുപ്പുകള്‍ പ്രതിക്കുമേല്‍ ചുമത്തിയിരുന്നു. വിചാരണ പൂര്‍ത്തിയാക്കി ഈ മാസം ആറിനു കേസ് പരിഗണിച്ച കോടതി ചില കാര്യങ്ങളില്‍ പ്രോസിക്യൂഷനോടു സ്ഥിരീകരണം ആരാഞ്ഞിരുന്നു.
2015 മേയ് 16ന് അര്‍ധരാത്രിയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം.
കൊല്ലപ്പെട്ട പ്രവീണ്‍ ലാല്‍ നടത്തിയിരുന്ന തുണി അലക്കുകമ്പനിയിലെ ജീവനക്കാരനായിരുന്നു നരേന്ദര്‍ കുമാര്‍. മൂവരെയും മൂന്നു ഘട്ടമായി കൊല ചെയ്തശഷം ആഭരണവും പണവുമായി പ്രതി സ്ഥലം വിട്ടതായാണ് കേസ്.
പ്രോസിക്യൂഷനുവേണ്ടി രഞ്ജിത് ജോണ്‍ ഹാജരായി. പ്രതിക്ക് വക്കീല്‍ ഇല്ലാതെ വന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ലീഗല്‍ സര്‍വിസ് സൊസൈറ്റി നിയോഗിച്ച ജിതേഷ് ജെ. ബാബും വി.എസ് മനുലാലുമാണു ഹാജരായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കുത്തനെ കൂടി . നാലുവര്‍ഷം നഷ്ടം -3,207 കോടി

Kerala
  •  a month ago
No Image

നവീന്‍ ബാബുവിന്റെ മരണം: പൊലിസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ദിവ്യ

Kerala
  •  a month ago
No Image

60,000 തൊടാന്‍ സ്വര്‍ണം. ഇന്ന് പവന് 59,520

Business
  •  a month ago
No Image

100 കോടി കോഴ: അന്വേഷണം പ്രഖ്യാപിച്ച് എൻ.സി.പി

Kerala
  •  a month ago
No Image

മുസ്‌ലിം രാജ്യങ്ങളില്‍ വഖ്ഫ് സ്വത്തുക്കളില്ലെന്ന് തെറ്റായ വിവരം നല്‍കി പി.ഐ.ബി

National
  •  a month ago
No Image

കൊന്നു മതിവരാതെ ഇസ്‌റാഈല്‍; വടക്കന്‍ ഗസ്സയില്‍ ഫ്ളാറ്റ് തകര്‍ത്ത് 143ലേറെ പേരെ കൊന്നു, ലബനാനിലെ കൂട്ടക്കുരുതിയില്‍ 77 മരണം

International
  •  a month ago
No Image

ദേശീയപാതകളിൽ സ്വകാര്യ എ.ഐ കാമറകളും ടോൾ ബൂത്തും; പദ്ധതിയുമായി കേന്ദ്ര സർക്കാർ

Kerala
  •  a month ago
No Image

അറസ്റ്റിന് ശേഷവും ദിവ്യക്ക് 'കടലോളം കരുതല്‍' ; തുടക്കം മുതൽ ഒളിച്ചുകളിച്ച് പൊലിസ്

Kerala
  •  a month ago
No Image

ഫിലിം എഡിറ്റര്‍ നിഷാദ് യൂസഫ് ഫ്ളാറ്റില്‍ മരിച്ച നിലയില്‍ 

Kerala
  •  a month ago
No Image

ചെറായി വഖ്ഫ് ഭൂമി കൈയേറ്റക്കാര്‍ക്ക് നിയമ സാധുതയില്ല: പ്രതിരോധിക്കാന്‍ വന്‍കിട കൈയേറ്റക്കാര്‍

Kerala
  •  a month ago