HOME
DETAILS

മുക്കം സഹ. ബാങ്കിലെ നിയമന നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

  
backup
May 10 2018 | 08:05 AM

%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%b8%e0%b4%b9-%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8


മുക്കം: യു.ഡി.എഫ് നിയന്ത്രണത്തിലുള്ള മുക്കം സര്‍വിസ് സഹകരണ ബാങ്കിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് യു.ഡി.എഫില്‍ പ്രതിസന്ധി രൂക്ഷമായി തുടരവെ വിവാദ നിയമന നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു.
ടൈപ്പിസ്റ്റ്, സെയില്‍സ്മാന്‍, അറ്റന്‍ഡര്‍, പ്യൂണ്‍, നൈറ്റ് വാച്ച്മാന്‍ എന്നീ തസ്തികകളില്‍ ഏഴ് ഒഴിവുകളിലേക്ക് പത്രപരസ്യം നല്‍കി ബാങ്ക് അപേക്ഷ ക്ഷണിച്ചിരുന്നു. 200 രൂപയുടെ ഡി.ഡി സഹിതം ഇതിനകം 300 ലേറെ പേരാണ് ബാങ്കില്‍ അപേക്ഷ നല്‍കിയത്. ഈ മാസം നാലിനായിരുന്നു അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി. അന്നാണ് ഹൈക്കോടതി നിയമന നടപടികള്‍ സ്റ്റേ ചെയ്തത്.
കോഴിക്കോട് പുതിയറ സ്വദേശി പുത്തലത്തുകുളം ശ്രീജിത്ത് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. യു.ഡി.എഫ് നിയന്ത്രണത്തിലുണ്ടായിരുന്ന കഴിഞ്ഞ ഭരണസമിതി അവരുടെ അവസാന കാലത്ത് നിയമനം നല്‍കുകയും ഇപ്പോഴത്തെ ഭരണസമിതി ഒഴിവാക്കുകയും ചെയ്ത വ്യക്തിയാണ് ശ്രീജിത്ത്. കഴിഞ്ഞ ഒക്‌ടോബറില്‍ കോഴിക്കോട് ആര്‍ബിറ്റേഷന്‍ കോടതി നല്‍കിയ സ്റ്റേ ഉത്തരവ് ലംഘിച്ച് മൂന്ന് നിയമനങ്ങള്‍ നടത്തിയതില്‍ വകുപ്പുതല അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ഏഴ് നിയമനങ്ങള്‍ക്ക് ബാങ്ക് നടപടികള്‍ തുടങ്ങിയത്.
നിയമനത്തില്‍ അഴിമതി നടക്കുന്നതായി ചൂണ്ടിക്കാട്ടി യു.ഡി.എഫ് ഭരിക്കുന്ന ബാങ്ക് ഭരണസമിതിക്കെതിരേ മുസ്‌ലിം ലീഗ് മണ്ഡലം ഭാരവാഹിയായിരുന്നു അന്ന് ആര്‍ബിറ്റേഷന്‍ കോടതിയെ സമീപിച്ചിരുന്നത്. ഇത് മറികടന്ന് ബാങ്ക് നിയമനം നടത്തിയതിനെതിരെയാണ് ഇപ്പോള്‍ വകുപ്പുതല അന്വേഷണം നടന്നുകൊണ്ടിരിക്കുന്നത്. കോടതിയില്‍ കേസും നടക്കുന്നതായാണ് വിവരം.
കാലാവധി അവസാനിക്കാറായ സമയത്ത് നടത്താനിരിക്കുന്ന നിയമനങ്ങള്‍ സഹകരണ ചട്ടങ്ങള്‍ പാലിക്കാതെയും ഭരണസമിതി അംഗങ്ങര്‍ക്ക് സാമ്പത്തിക അഴിമതി നടത്താന്‍ മാത്രമാണെന്നും ആരോപിച്ച് കോണ്‍ഗ്രസിലെയും ലീഗിലെയും ഒരു വിഭാഗം പരസ്യമായി രംഗത്തിറങ്ങിയിരിക്കുകയാണ്. 20 മുതല്‍ 25 ലക്ഷം രൂപ വരെ വാങ്ങിയാണ് ഭരണസമിതി ഓരോ ഒഴിവിലും നിയമനം നടത്തുന്നതെന്നാണ് യു.ഡി.എഫ് നേതാക്കള്‍ തന്നെ ആരോപിക്കുന്നത്.
നിയമനവുമായി ബന്ധപ്പെട്ട് ചില നേതാക്കളുടെ കൈവശമുള്ള പണം പാര്‍ട്ടിക്ക് തിരിച്ചേല്‍പ്പിക്കാത്തവര്‍ക്കെതിരെ ഡി.സി.സി നടപടി എടുക്കാത്തതുമായി ബന്ധപ്പെട്ട് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി പരിപാടികളില്‍ നിസഹകരണം പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്ക് വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത ഭാരവാഹികളായ ഡയരക്ടര്‍മാരുടെ യോഗം തീരുമാനമെടുക്കാന്‍ കഴിയാതെ അലസി പിരിയുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശൈത്യകാലം പ്രമാണിച്ച് കൂടൂതല്‍ സര്‍വീസുകളൊരുക്കി, ബജറ്റ് എയര്‍ലൈനായ സ്‌കൂട്ട്

National
  •  2 months ago
No Image

അന്‍വറിന്റെ പിന്നില്‍ മതമൗലികവാദ സംഘടനകളെന്ന് പാലൊളി മുഹമ്മദ് കുട്ടി

Kerala
  •  2 months ago
No Image

വേള്‍ഡ് സ്‌കില്‍സ് കോമ്പറ്റീഷനില്‍ ഇന്ത്യന്‍ തിളക്കം; വെങ്കലവുമായി തൃശൂര്‍ സ്വദേശി

Kerala
  •  2 months ago
No Image

തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു

Kerala
  •  2 months ago
No Image

സിദ്ദീഖ് ഉടന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് അഭിഭാഷകന്‍

Kerala
  •  2 months ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

Kerala
  •  2 months ago
No Image

മാന്യമായ പരിഗണന നല്‍കിയിട്ടില്ല; മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

Kerala
  •  2 months ago
No Image

മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുഖ്യമന്ത്രി;  രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറത്ത് കോടികളുടെ ഹവാല, സ്വര്‍ണക്കടത്ത്

Kerala
  •  2 months ago
No Image

പോക്‌സോ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം

Kerala
  •  2 months ago