രമേശ് ചെന്നിത്തലയുടെ ഇടപെടല്‍ തുണയായി; ബഹ്‌റൈനിലെ ഹരിപ്പാട് സ്വദേശി ജയില്‍ മോചിതനായി
മനാമ: ബഹ്‌റൈനിലെ ജയിലില്‍ കഴിയുകയായിരുന്ന ആലപ്പുഴ ഹരിപ്പാട് സ്വദേശിയുടെ ജയില്‍ മോചതിന് വഴിതെളിഞ്ഞത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇടപെടല്‍.
കഴിഞ്ഞ ഏഴുമാസമായി പിഴയടക്കാന്‍ പണമില്ലാതെ ബഹ്‌റൈന്‍ ജയിലില്‍ കഴിയുകയായിരുന്ന ആലപ്പുഴ ഹരിപ്പാട് സ്വദേശി ചിറമേല്‍ അനീഷാണ് കഴിഞ്ഞ ദിവസം ജയില്‍ മോചിതനായത്.
നാലു വര്‍ഷം മുമ്പ് ബഹ്‌റൈനിലെത്തിയ അനീഷ് ഒരു വാഹനാപകട കേസില്‍ പെട്ടാണ് ജയിലിലായത് . തുടര്‍ന്നു ഏഴു മാസത്തോളം ജയില്‍ വാസം നീണ്ടു. ഇതിനിടെ ജയിലിലുള്ളവര്‍ക്ക് ഫോണ്‍ ചെയ്യാന്‍ അവസരം ലഭിച്ച വേളയിലാണ് തന്റെ ദുരവസ്ഥ വീട്ടുകാരോടും കൂട്ടുകാരോടും പങ്കുവെച്ചത്.
തുടര്‍ന്ന് മാതാപിതാക്കള്‍ രമേശ് ചെന്നിത്തലയോട് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് യുവാവിന്റെ മോചനത്തിനാവശ്യമായത് ചെയ്തു കൊടുക്കാന്‍ ബഹ്‌റൈന്‍ ഒഐസിസിക്ക് രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കി.
സംഭവത്തെ കുറിച്ച് അന്വേഷിച്ച ഒ.ഐ.സി.സി അനീഷിന്റെ പേരിലുണ്ടായിരുന്ന പിഴ ക്ലിയര്‍ ചെയ്തതോടൊപ്പം അനീഷിന് യാത്ര ചെയ്യാനുള്ള ടിക്കറ്റും നാട്ടിലേക്കുള്ള ഗിഫ്റ്റുകളും നല്‍കിയാണ് അദ്ദേഹത്തെ യാത്രയാക്കിയത് .
കഴിഞ്ഞ ദിവസം എമിറേറ്റ്‌സ് വിമാനത്തില്‍ നാട്ടിലെത്തിയ അനീഷ് തന്റെ മോചനത്തില്‍ ഇടപെട്ട രമേശ് ചെന്നിത്തലയോടുള്ള നന്ദി കന്റോണ്‍മെന്റ് ഹൗസില്‍ നേരിട്ടെത്തിയാണ് അറിയിച്ചത്.
സാമൂഹ്യ ,ജീവ കാരുണ്യ മേഖലകളില്‍ ഇടപെടാന്‍ എപ്പോഴും അതീവ താല്‍പ്പര്യം കാണിക്കുന്ന ബഹ്‌റൈന്‍ ഒഐസിസി യൂത്ത് വിങ്ങിനെയും പ്രസിഡണ്ട് ഇബ്രാഹിം അദ്ഹമിന്റെയും സഹപ്രവര്‍ത്തകരുടെയും പ്രവര്‍ത്തനം മാതൃകാപരമാണെന്ന് പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടതായി ഭാരവാഹികള്‍ സുപ്രഭാതത്തെ അറിയിച്ചു.
അനീഷിന്റെ മാതാപിതാക്കളായ സരസ്വതിയമ്മയും ആനന്ദനും നേരത്തെ പ്രതിപക്ഷ നേതാവിനെ സന്ദര്‍ശിക്കുകയും സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്ന കാര്യം ദിവസങ്ങള്‍ക്കു മുന്പ് രമേശ് ചെന്നിത്തല തന്റെ ഫൈസ്ബുക്കിലൂടെ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."