ജില്ലാ പഞ്ചായത്തിന് 75 ലക്ഷത്തിന്റെ മിച്ചബജറ്റ്
കൊച്ചി: ഉത്പാദനം, ഭക്ഷ്യം, മാലിന്യ സംസ്‌കരണം, വനിതാക്ഷേമം ഉള്‍പ്പടെ സുപ്രധാന മേഖലകള്‍ക്കു മുന്‍ഗണന നല്‍കി എറണാകുളം ജില്ലാ പഞ്ചായത്തിന് 75.95 ലക്ഷം രൂപയുടെ മിച്ച ബജറ്റ്. 204.72 കോടിരൂപയുടെ വരവും 203.96 കോടിരൂപയുടെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് ഇന്നലെ പ്രസിഡന്റ് ആശ സനിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ്പ്രസിഡന്റ് അഡ്വ. അബ്ദുള്‍ മുത്തലിബ് അവതരിപ്പിച്ചു. വികസനമേഖല22.57 കോടി, പൊതുമരാമത്ത് മേഖല48.31, സാമൂഹ്യനീതി 12.11 കോടി, വിദ്യാഭ്യാസം74.54 കോടി, ആരോഗ്യം18.76 കോടി, വനിതാ വികസനം4.20 കോടി, പട്ടികജാതി, പട്ടികവര്‍ഗ ക്ഷേമം 15.67 കോടി എന്നിങ്ങനെ വകയിരുത്തിയിട്ടുണ്ട്. ഉത്പാദനമേഖല, മാലിന്യസംസ്‌കരണം, വനിതാ ക്ഷേമം, കുട്ടികള്‍, വികലാംഗ ക്ഷേമം എന്നീ രംഗങ്ങളിലും ജൈവപച്ചക്കറി, മത്‌സ്യകൃഷി, ക്ഷീരവികസനം തുടങ്ങിയ മേഖലകള്‍ക്കു 5 മുതല്‍ പത്തുശതമാനം വരെ കഴിഞ്ഞവര്‍ഷത്തേക്കാള്‍ തുക വകയിരുത്തിയിട്ടുണ്ടെന്ന് പ്രസിഡന്റ് ആശ സനില്‍ അധ്യക്ഷപ്രസംഗത്തില്‍ അറിയിച്ചു. യോഗത്തില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ പി. എസ്. ഷൈല, സി. കെ. അയ്യപ്പന്‍കുട്ടി, ഡോളി സെബാസ്റ്റ്യന്‍, ജാന്‍സി ജോര്‍ജ്, സെക്രട്ടറി അബ്ദുള്‍ റഷീദ് എന്നിവരും മറ്റ് അംഗങ്ങളും ബ്ലോക്ക് അധ്യക്ഷന്‍മാരും ഉദ്യോഗസ്ഥ പ്രതിനിധികളും പങ്കെടുത്തു.
ബജറ്റ് വിവിധ പദ്ധതികള്‍, തുക ക്രമത്തില്‍:
നേര്യമംഗലം ജില്ലാ കൃഷിത്തോട്ടം 62 ലക്ഷം,
ആലുവ വിത്തുല്പാദന കേന്ദ്രം50 ലക്ഷം
ഒക്കല്‍ വിത്തുല്പാദന കേന്ദ്രം32 ലക്ഷം
തെങ്ങ് നഴ്‌സറി, ഫാം40 ലക്ഷം
കേരം, സമന്വയം കൃഷിയിടം പദ്ധതി30 ലക്ഷം
ഉദ്യാനപൂക്കൃഷി സൗഗന്ധികം ധനികം25 ലക്ഷം
നാണ്യ സുഗന്ധി പദ്ധതി30 ലക്ഷം
പഴംകൃഷി25 ലക്ഷം
കശുമാവ് കൃഷിവികസനം 25 ലക്ഷം
മുട്ടക്കോഴി ഫാം വികസനം10 ലക്ഷം
മത്‌സ്യവര്‍ധിനി 35 ലക്ഷം
കാര്‍ഷിക മേഖലയുടെ യന്ത്രവത്കരണംഒരുകോടി
ഭക്ഷ്യവിളനാണ്യവിള വ്യാപനം32 ലക്ഷം
ജലം ജീവന്റെ നിലയ്ക്കാത്ത ഉറവ6.75 കോടി
കാര്‍ഷിക വിജ്ഞാപന വ്യാപനം എട്ടുലക്ഷം
ക്ഷീര വൃദ്ധി പദ്ധതി20 ലക്ഷം
ജലവിഭവ ഭൂപട നിര്‍മാണം10ലക്ഷം
ഹരിതഭക്ഷ്യ സുരക്ഷാ പദ്ധതി27ലക്ഷം
തേന്‍ ഗ്രാമം22 ലക്ഷം
കൃഷിത്തോട്ട നവീകരണം60ലക്ഷം
നെല്‍കൃഷി പ്രോത്‌സാഹന പദ്ധതി1.5 കോടി
ക്ഷീരശ്രീ1 കോടി
നദീ സംരക്ഷണ പദ്ധതി10 ലക്ഷം
മഴവെള്ളക്കൊയ്ത്ത്80 ലക്ഷം
പ്ലാവ് കൃഷി വ്യാപനം15 ലക്ഷം
ഹരിതവിപണി അടിസ്ഥാന സൗകര്യം അഞ്ചുലക്ഷം
ഓണക്കാല വിപണി, പ്രദര്‍ശനവും വില്പനയും12 ലക്ഷം
കാലി വൃദ്ധി 18 ലക്ഷം
മാംസോത്പാദന വൃദ്ധി വികസന പദ്ധതി50ലക്ഷം
ഇഞ്ചി, മഞ്ഞള്‍ വ്യാപനംമൂന്നുലക്ഷം
കിഴങ്ങുവര്‍ഗ വിള വ്യാപനം എട്ടുലക്ഷം
ഫലപുഷ്ടി പദ്ധതി15 ലക്ഷം
സുഗന്ധവിള വ്യാപനംകുറ്റിക്കുരുമുളക് 14 ലക്ഷം
ഗ്രീന്‍സെല്‍ഫി പ്രചാരണംഒരു കോടി
കൂണ്‍കൃഷി12 ലക്ഷം
തെങ്ങു കൃഷി വ്യാപനം 20 ലക്ഷം
നീരൊഴുക്ക് ചാലക പദ്ധതി30ലക്ഷം
പൊക്കാളി കൃഷി10 ലക്ഷം
തീരച്ചാല്‍ സംരക്ഷണം20ലക്ഷം
വിനോദ സഞ്ചാരം കടമക്കുടി 15 ലക്ഷം
സൗരോര്‍ജ പദ്ധതികള്‍60 ലക്ഷം
പെരിയാര്‍ കുപ്പിവെള്ള പദ്ധതി45 ലക്ഷം
കാഴ്ചശക്തിയില്ലാത്തവരുടെ പോത്താനിക്കാട് കേന്ദ്രം20ലക്ഷം
കൈത്തറി മേഖല 40 ലക്ഷം
മൃഗ പ്രജനന നിയന്ത്രണം 50 ലക്ഷം
ബയോഗ്യാസ്25 ലക്ഷം
കാര്‍ഷിക കര്‍മസേന10 ലക്ഷം
ഐ എസ് ഒ ഗുണനിലവാര പരിപാടി രണ്ടുലക്ഷം
ഗ്രാമീണ റോഡുകള്‍47.85 കോടി
ജില്ലാ പഞ്ചായത്ത് ഹാള്‍ 25 ലക്ഷം
ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ സുരക്ഷാ സംവിധാനം അഞ്ചുലക്ഷം
ജില്ലാ പഞ്ചായത്തില്‍ സൗരോര്‍ജ സംവിധാനം15 ലക്ഷം
ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ ബയോഗ്യാസ് പ്ലാന്റ്ഒരുലക്ഷം
ഭവനനിര്‍മാണം മൂന്നുകോടി രൂപ
ബഡ്‌സ് വിദ്യാലയ സഹായ പദ്ധതി 30 ലക്ഷം
മാനസിക, ശാരീരിക വിഷമതകള്‍ നേരിടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ് 1.25 കോടി
സുരക്ഷാമിഷന്‍ 25 ലക്ഷം
കടമ്പകള്‍, വിമോചനം തുടര്‍ പദ്ധതി 22 ലക്ഷം
മുച്ചക്രവാഹന വിതരണം1.14 കോടി
ചിരാത് സാമൂഹ്യ സംരക്ഷണ തുടര്‍ പദ്ധതി 10 ലക്ഷം
കനവ് വയോജനക്ഷേമം രണ്ടുകോടി
വൃദ്ധസദനങ്ങള്‍ക്കും അനാഥാലയങ്ങള്‍ക്കും 3.85 കോടി
ലഹരി വിമുക്തി പദ്ധതി രണ്ടു ലക്ഷം
അറിവാലയം 5.15 കോടി
വിദ്യാലയാങ്കണ കൃഷി പദ്ധതി അഞ്ചുലക്ഷം
വിദ്യാലയ നവീകരണം 75 ലക്ഷം
സര്‍വശിക്ഷി അഭിയാന്‍ 2.5 കോടി
ജിസി ഐ പോത്താനിക്കാട് ആറുലക്ഷം
ഭക്ഷ്യതരംഗം തുടര്‍ച്ച തീരവാസി പദ്ധതി 10 ലക്ഷം
ദ്രോണം തൊഴില്‍ പരിശീലന പദ്ധതി അഞ്ചുലക്ഷം
പഠനാലയം ഗ്രനഥാലയം പദ്ധതി 50 ലക്ഷം
സ്‌പോക്കണ്‍ ഇംഗ്ലീഷ് പരിശീലനം അഞ്ചുലക്ഷം
അറിവാലയം ഗ്രന്ഥാലയം പദ്ധതി15 ലക്ഷം
സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തല്‍ജ60 കോടി
പഠനാലയ നവീകരണം ആര്‍ എം എസ് എ 5.16 കോടി
ഔഷധദാനം 60 ലക്ഷം
ആതുരാലയങ്ങള്‍ 50 ലക്ഷം
സ്‌നേഹസ്പന്ദനം പാലിയേറ്റീവ് കെയര്‍10 ലക്ഷം
തീരം ആരോഗ്യ പദ്ധതി മൂന്നുലക്ഷം
ഔഷധകലവറ അഞ്ചുലക്ഷം
ആലുവ ജില്ലാ ആശുപത്രി 30 ലക്ഷം
ഔഷധീയം പദ്ധതി12 ലക്ഷം
ജീവന സാന്ത്വനം അഞ്ചുലക്ഷം
രോഗപ്രതിരോധം10 ലക്ഷം
കാന്‍സര്‍ പ്രതിരോധം1.23 കോടി
ശുചിത്വമാലിന്യ സംസ്‌കരണം 11.48 കോടി
ജില്ലാ ആശുപത്രി വികസനം നാലുകോടി
ഹീമോഫീലിയ ആലുവ ജില്ലാ ആശുപത്രി 20 ലക്ഷം
കുടുംബശ്രീ 60 ലക്ഷം
തായ്‌ക്കൊണ്ടോ പ്രതിരോധ പദ്ധതി അഞ്ചുലക്ഷം
ഭദ്രശ്രീ ബോധന പരിപാടി പത്തുലക്ഷം
സിമന്റിഷ്ടികയൂണിറ്റ് വനിതകള്‍ 45 ലക്ഷം
ജില്ലാ സംരംഭാലയങ്ങള്‍ 25 ലക്ഷം
കുടുംശ്രീ വനിതാ പരിശീലന സംരംഭം മുവാറ്റുപുഴ 30 ലക്ഷം
കുടുംബശ്രീ വനിതാ പഠന കേന്ദ്രം ചൂര്‍ണിക്കര രണ്ടുകോടി
വനിതാ സംരംഭം ഇറച്ചിക്കോഴി ഫാം വ്യാപനം 10 ലക്ഷം
തീരദേശങ്ങളില്‍ താറാവ് കൃഷി 10 ലക്ഷം
സ്ത്രീപക്ഷ ഐക്യദാര്‍ഢ്യ പ്രതിജ്ഞാ പദ്ധതി അഞ്ചുലക്ഷം
പട്ടികജാതി, പട്ടികവര്‍ഗ വികസനം:
ഖാദി മേഖലാ വികസനം 38 ലക്ഷം
സൈക്കിള്‍ വിതരണം 23 ലക്ഷം
തൊഴിലും പ്രവാസ ജീവിതവും30 ലക്ഷം
വിജ്ഞാന ഗ്രന്ഥാലയം പദ്ധതി 14 ലക്ഷം
പഠനം, പ്രവാസം തുടര്‍ പദ്ധതി 1.2 കോടി
മെച്ചപ്പെട്ട വിദ്യാഭ്യാസം 50 ലക്ഷം
സങ്കേതം, സൗകര്യം 9.78 കോടി
ഗോത്രപഥം പദ്ധതികുട്ടമ്പുഴ 10 ലക്ഷം
ഉറവ കുടിവെള്ള പദ്ധതി വടാട്ടുപാറ, ഉറിയംപെട്ടി, മാപ്പിളപാറ, മീങ്കുളം, മണികണ്ഠന്‍ചാല്‍ 20 ലക്ഷം
ഗോത്രധാര കുടിവെള്ള പദ്ധതി മാമലക്കണ്ടം, അഞ്ചുകുടി, ഞണ്ടുകുളം, കോട്ടകുത്ത്, പെരുവര 10 ലക്ഷം
ഭവന പദ്ധതി വിഹിതം രണ്ടുകോടി
നായരങ്ങാടി പട്ടികവര്‍ഗ സങ്കേതം ആറുലക്ഷം
ചൂരമുടിക്കുന്ന് പട്ടികവര്‍ഗ സങ്കേതം ഏഴുലക്ഷം
പൊങ്ങന്‍ചുവട് സങ്കേതം ആറുലക്ഷം
പുലിയേണിപ്പാറ പട്ടികവര്‍ഗ സങ്കേതം അഞ്ചുലക്ഷം
ചൂരത്തോട് പട്ടികവര്‍ഗ സങ്കേതം 30 ലക്ഷം
വീട്ടിമോളം പട്ടികജാതി ആവാസയിടം 12 ലക്ഷം
ജീവസന്ദേശം ആംബുലന്‍സ് എട്ടുലക്ഷം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."