വിജയ കുതിപ്പില്‍ പൊതുവിദ്യാലയങ്ങള്‍
പ്ലസ്ടു പരീക്ഷാ ഫലത്തില്‍ സ്വകാര്യ വിദ്യാലയങ്ങളെ പിന്തള്ളി പൊതുവിദ്യാലയങ്ങള്‍ മുന്നിലെത്തി. എയ്ഡഡ് സ്‌കൂളുകളില്‍ 86.14 ശതമാനവും സര്‍ക്കാര്‍ സ്‌കൂളുകളില്‍ 82.18 ശതമാനവുമാണ് ഇത്തവണത്തെ വിജയം. 826 സര്‍ക്കാര്‍ സ്‌കൂളുകളിലായി 155396 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 127704 പേര്‍ ഉപരിപഠന യോഗ്യത നേടി. 855 എയ്ഡഡ് സ്‌കൂളുകളില്‍ 185770 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്.
ഇതില്‍ 160022 പേര്‍ വിജയിച്ചു. 351 സ്‌കൂളുകളാണ് ഹയര്‍ സെക്കന്‍ഡറി തലത്തില്‍ അണ്‍ എയ്ഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 27628 പേര്‍ പരീക്ഷ എഴുതിയപ്പോള്‍ 21128 പേര്‍ക്ക് മാത്രമാണ് വിജയിക്കാനായത്. വിജയ ശതമാനം76.47. ടെക്‌നിക്കല്‍ വിഭാഗത്തില്‍ (76.77),സ്‌പെഷ്യല്‍(92.95), കലാമണ്ഡലം-ആര്‍ട്ട്(82.11)എന്നിങ്ങനെയാണ് വിജയ ശതമാനം.
87.06 ശതമാനമുണ്ടായിരുന്ന കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എയ്ഡഡ് സ്‌കൂളുകളില്‍ 0.92 ശതമാനം കുറവുണ്ടായി. സര്‍ക്കാര്‍ സ്‌കൂളുകള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നിലമെച്ചപ്പെടുത്തി. 80.69 ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഗവ. സ്‌കളുകളിലെ വിജയ ശതമാനം. 2016ല്‍ ഇത് 79.66 ആയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."