ലോക ഉപഭോക്തൃ അവകാശ ദിനാചരണം നടത്തി
പാലക്കാട്: ലോക ഉപഭോക്തൃ അവകാശനദിനാചരണത്തോടനുബന്ധിച്ച് 'ഉപഭോക്തൃ അവകാശം ഡിജിറ്റല്‍ കാലഘട്ടത്തില്‍' എന്ന വിഷയത്തെ ആസ്പദമാക്കി ബോധവത്ക്കരണ സെമിനാര്‍ നടന്നു.
ജില്ലാ ലൈബ്രറി ഹാളില്‍ നടന്ന പരിപാടി ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി ഉദ്ഘാടനം ചെയ്തു. കണ്‍സ്യൂമര്‍ ഡിസ്പ്യൂട്ട് റിഡ്രസല്‍ ഫോറം (സി.ഡി.ആര്‍.എഫ് ) ജില്ലാ പ്രസിഡന്റ് പി.ആര്‍. ഷൈനി അധ്യക്ഷയായി.
സപ്ലൈകോ റീജനല്‍ മാനെജര്‍ പി. ദാക്ഷായണിക്കുട്ടി, ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി കെ. ജയകുമാര്‍, ഫെഡറേഷന്‍ ഓഫ് റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.ആര്‍. ചന്ദ്രന്‍, ജില്ലാ ചേബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എ.ബാലകൃഷ്ണന്‍ പങ്കെടുത്തു.
പരിപാടിയോടനുബന്ധിച്ച് 'ഭക്ഷ്യസുരക്ഷ' വിഷയത്തില്‍ അസി.കമ്മീഷനര്‍ ഓഫ് ഫുഡ് സേഫ്റ്റി കെ.എം.ജോര്‍ജ് വര്‍ഗീസും 'ഉപഭോക്തൃ അവകാശം ഡിജിറ്റല്‍ കാലഘട്ടത്തില്‍' വിഷയത്തില്‍ സി.ഡി.ആര്‍.എഫ് മെമ്പര്‍ കെ.പി. സുമയും 'അളവ് തൂക്ക നിയമങ്ങളും പ്രശ്‌നപരിഹാര മാര്‍ഗങ്ങളും ' വിഷയത്തില്‍ ലീഗല്‍ മട്രോളജി ഇന്‍സ്‌പെക്ടര്‍ പി.വി. അജീഷും 'ഭക്ഷ്യഭദ്രത നിയമവും പൊതുവിതരണ സംവിധാനവും ' വിഷയത്തില്‍ ചിറ്റൂര്‍ താലൂക്ക് സപ്ലൈ ഓഫിസര്‍ ആര്‍. മനോജും സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."