ദലിത്, പെണ്‍ കേസുകള്‍ അന്വേഷിക്കാന്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ സര്‍ക്കാര്‍ നിയമിക്കണമെന്ന് കെ.കെ. രമ
പാലക്കാട്: ദലിത്, പെണ്‍ കേസുകള്‍ അന്വേഷിക്കാന്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ സര്‍ക്കാര്‍ നിയമിക്കണമെന്ന് ആര്‍.എം.പി നേതാവ് കെ. കെ. രമ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വാളയാറില്‍ ദലിത് പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതും, മൂത്ത കുട്ടി മരിച്ചപ്പോള്‍ പൊലിസ് അറസ്റ്റ് ചെയ്ത പ്രതിയെ ജാമ്യത്തിലെടുത്ത വരെ കുറിച്ചും അന്വേഷണം നടത്തണം. ജിഷ കേസിന്റെ ആനുകൂല്യം പറ്റി അധികാരത്തില്‍ വന്ന സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തില്‍ ഇപ്പോള്‍ സ്ത്രീ പീഡനങ്ങളും, മറ്റും തുടര്‍ക്കഥയായി മാറുകയാണ്. പൊലിസ് പരാജയമാണ്. സ്ത്രീ സുരക്ഷ പ്രത്യേക അജണ്ടയായി നിയമസഭാ ചര്‍ച്ച നടത്തണമെന്നും അവര്‍ ആവശ്യപെട്ടു.
പെണ്‍ ജീവിതങ്ങള്‍ അരക്ഷിതാവസ്ഥയിലേക്ക് തള്ളപ്പെട്ടുകൊണ്ടിരിക്കുന്ന ലോകത്തു പെണ്‍കുട്ടികള്‍ ഭയപ്പാടോടെയാണ് ജീവിക്കുന്നത്. പാലക്കാട്ടെ പാലന ആശുപത്രിയിലെയും, വാണിയം കുളത്തെ പി.കെ ദാസ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെയും വനിതാ ജീവനക്കാരികളുടെ മരണങ്ങളിലെ ദുരൂഹതഅന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."