എസ്.കെ.എസ്.എസ്.എഫ് ത്വലബാ ജില്ലാസമ്മേളനം ആലൂരില്‍
ചെര്‍പ്പുളശ്ശേരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പോഷക സംഘടന എസ്.കെ.എസ്.എസ്.എഫിന് കീഴില്‍ കേരളത്തിനകത്തും പുറത്തുമായി പ്രവര്‍ത്തിച്ചു വരുന്ന ദര്‍സ്, അറബിക് കോളജ് വിദ്യാര്‍ഥി സംഘടന ത്വലബയുടെ പാലക്കാട് ജില്ലാ സമ്മേളനം ഏപ്രില്‍ ഒന്നിന് രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെ തൃത്താല ആലൂര് ബുസ്താനുല്‍ ഉലൂം മദ്റസയില്‍ (കോയക്കുട്ടി ഉസ്താദ് നഗര്‍) നടക്കും. രാവിലെ എട്ടിന് ആനക്കര മഖാം സിയാറാത്തോടെ പരിപാടിക്ക് തുടക്കം കുറിക്കും. എസ്.കെ.എസ്.എസ്.എഫ് പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ സിയാറത്തിന് നേതൃത്വം നല്‍കും. 9.30 ന് ആലൂര് മഹല്ല് പ്രസിഡന്റ് സി.എ മുഹമ്മദലി ഹാജി പതാക ഉയര്‍ത്തും. 9.45 ന് നടക്കുന്ന ഉദ്ഘാടന സെഷന് സമസ്ത പാലക്കാട് ജില്ലാ പ്രസിഡന്റ് സയ്യിദ് കെ.പി.സി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഷമീര്‍ ഫൈസി കോട്ടോപ്പാടം അധ്യക്ഷനാകും. ജി.എം സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ മദീന പാഷന് സന്ദേശം നല്‍കും. 11.30 ന് ആദര്‍ശം സെഷന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍ വല്ലപ്പുഴ അധ്യക്ഷനാകും. തൃത്താല മണ്ഡലം എം.എല്‍.എ വി.ടി ബല്‍റാം മുഖ്യാതിഥിയായിരിക്കും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തലൂര്‍ വിഷയാവതരണം നടത്തും. ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന സംഘാടനം സെഷന് ജംഇയ്യത്തുല്‍ മുദരിസീന്‍ പാലക്കാട് ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാന് ജിഫ്രി തങ്ങള്‍ വല്ലപ്പുഴ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി മുഹമ്മദ് കുട്ടി ഫൈസി അലനല്ലൂര്‍ അധ്യക്ഷനാകും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹബീബ് ഫൈസി കോട്ടോപ്പാടം വിഷയാവതരണം നടത്തും.
വിവിധ സെഷനുകളിലായി എം.വി ഇസ്മാഈല്‍ മുസ്ലിയാര് കുമരനെല്ലൂര്‍, ടി.ടി അബ്ദുല്ല കുട്ടി ബാഖവി ആലൂര്, ബഷീര്‍ ഫൈസി ആനക്കര, അബ്ബാസ് മളാഹിരി, സയ്യിദ് ഹമീദ് തങ്ങള്‍ മഞ്ചേരി, ബാസിത് ചെമ്പ്ര, ഉവൈസ് പതിയാങ്കര, വി. മൊയ്തീന് കുട്ടി മുസ്ലിയാര്, ടി.കെ മുഹമ്മദ് കുട്ടി ഫൈസി, അബ്ദുല്‍ ഖാദര്‍ ഫൈസി തലക്കശ്ശേരി സംബന്ധിക്കും.
ഇതുമായി സംബന്ധിച്ച യോഗം മുഹമ്മദ് ത്വയ്യിബ് ആലൂര് ഉദ്ഘാടനം ചെയ്തു. ത്വലബ ജില്ലാ ചെയര്മാന് റഷീദ് കമാലി മോളൂര്‍ അധ്യക്ഷനായി. ഫായിസ് നാട്ടുകല്‍, ഉവൈസ് മണ്ണാര്‍ക്കാട്, ഇസ്ഹാഖ് അലനല്ലൂര്‍ ചര്‍ച്ചക്ക് നേതൃത്വം നല്കി. ത്വലബ ജില്ലാ കണ്‍വീനര്‍ ഹക്കീം തോട്ടര സ്വാഗതവും മുഹമ്മദ് ഹസീബ് വല്ലപ്പുഴ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."