HOME
DETAILS

ലോക്കപ്പ് മര്‍ദനമെന്ന് ആരോപണം: റിമാന്‍ഡ് പ്രതിയുടെ മൃതദേഹവുമായി നാട്ടുകാര്‍ പ്രതിഷേധിച്ചു

  
backup
May 11 2018 | 02:05 AM

%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b4%a8%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%86

 

കൊട്ടാരക്കര: ഡ്രൈ ഡേയില്‍ മദ്യവില്‍പ്പന നടത്തിയ കേസില്‍ കൊട്ടാരക്കര എക്‌സൈസ് സംഘം പിടികൂടി റിമാന്‍ഡ് ചെയ്തിരുന്ന പ്രതി കൊട്ടാരക്കര വല്ലം മനു ഭവനില്‍ മനു (30) വിന്റെ മരണ കാരണം എക്‌സൈസ് മര്‍ദനമാണെന്നാരോപിച്ച് മനുവിന്റെ മൃതദേഹവുമായി നാട്ടുകാര്‍ കൊട്ടാരക്കര എക്‌സൈസ് സര്‍ക്കിള്‍ ഓഫിസിന് മുമ്പില്‍ പ്രതിഷേധിച്ചു.
ബുധനാഴ്ച പുലര്‍ച്ചെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മനു മരണപ്പെടുന്നത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം കൊട്ടാരക്കര താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹവുമായി ഇന്നലെ രാവിലെ 10ഓടെ നാട്ടുകാരും ബന്ധുക്കളും പൊതുപ്രവര്‍ത്തകരും ചേര്‍ന്ന് കൊട്ടാരക്കര എക്‌സൈസ് സര്‍ക്കിള്‍ ഓഫിസിനു മുമ്പില്‍ പ്രതിഷേധ പ്രകടനം നടത്തുകയായിരുന്നു. പൊലിസ് ഇടപെട്ട് പ്രതിഷേധക്കാരെ പിരിച്ചു വിട്ടു. തുടര്‍ന്ന് വീട്ടിലെത്തിച്ച മൃതദേഹം വീട്ട് വളപ്പില്‍ സംസ്‌കരിച്ചു. ഇന്നലെ രാവിലെ പത്തരയോടെ ബി.ജെ.പി കൊട്ടാരക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മനുവിന്റെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊട്ടാരക്കര എക്‌സൈസ് സര്‍ക്കിള്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. കൊട്ടാരക്കര പൊലിസ് സ്റ്റേഷന് മുമ്പില്‍ നിന്നാരംഭിച്ച മാര്‍ച്ച് എക്‌സൈസ് സര്‍ക്കിള്‍ ഓഫിസിന് മുമ്പില്‍ പൊലിസ് തടഞ്ഞു.
മനുവിന്റെ മരണത്തില്‍ എക്‌സൈസിന് പങ്കിലെന്നാണ് അവര്‍ വിശദീകരിക്കുന്നത്. ഇയാള്‍ നേരത്തെ മാരക രോഗങ്ങള്‍ക്ക് ചികിത്സയില്‍ കഴിഞ്ഞു വന്നിരുന്നയാളായിരുന്നെന്ന് പൊലിസും എക്‌സൈസും പറയുന്നുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  32 minutes ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  an hour ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  an hour ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  an hour ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  2 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  2 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  2 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  3 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  3 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  12 hours ago