മണലയത്തെ വൃദ്ധസദനത്തിന് പച്ചക്കൊടി
വട്ടിയൂര്‍ക്കാവ്: മണക്കാട്ടെ കല്ലടിമുഖം വൃദ്ധസദനത്തില്‍ കൂടുതലുള്ള അന്തേവാസികളെ വട്ടിയൂര്‍ക്കാവിലേക്ക് മാറ്റാന്‍ നഗരസഭ തീരുമാനിച്ചതോടെ മണലയത്ത് അടഞ്ഞുകിടക്കുന്ന വൃദ്ധസദനത്തിന് പച്ചക്കൊടി.
ഈമാസം തന്നെ വൃദ്ധസദനത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കാനാണ് തീരുമാനമെന്നു മേയര്‍ വി.കെ പ്രശാന്ത് പറഞ്ഞു. തിരുവനന്തപുരം നഗരസഭയും വട്ടിയൂര്‍ക്കാവ് പഞ്ചായത്തും കൂടിച്ചേര്‍ന്ന് വൃദ്ധസദനം പൂര്‍ത്തീകരിച്ചപ്പോള്‍ ചെലവിട്ടത് 40 ലക്ഷത്തിലേറെ രൂപയാണ്.
ഭംഗിയുള്ള ചുറ്റുമതിലിനുള്ളില്‍ സ്ഥിതി ചെയ്യുന്ന വൃദ്ധസദനത്തില്‍ സുരക്ഷാ ജീവനക്കാരുടെ ക്യാബിന്‍, ഒരു സ്‌ട്രോംഗ് റൂം, രണ്ട് ബെഡ്‌റൂമുകള്‍, അടുക്കള, ഹാള്‍ തുടങ്ങിയവ ഉണ്ട്. 16 പേരെ കിടത്താവുന്ന വൃദ്ധസദനമാണിത്. പുരുഷന്മാരെയും സ്ത്രീകളെയും ഇവിടെ പ്രവേശിപ്പിക്കും. വയോധികര്‍ക്കുവേണ്ടി പണിത വൃദ്ധസദനത്തിന്റെ പ്രവര്‍ത്തനം തുടങ്ങുന്നത് 2004ലാണ് 2018 ആയപ്പോഴാണ് വൃദ്ധസദനത്തിന്റെ ദുരവസ്ഥ നീങ്ങുകയും നഗരസഭ പ്രവര്‍ത്തനത്തിന് മുന്‍കൈയെടുത്തതും.
വൃദ്ധരെ പരിചരിക്കുന്നതിന് ആവശ്യമായ ജീവനക്കാരെ നിയമിക്കേണ്ടതുണ്ട്. അതും ഉടന്‍ നടത്തും. മണലയം പോലെ ഉയര്‍ന്ന ഭാഗത്ത് വൃദ്ധസദനം തുടങ്ങാന്‍ തീരുമാനിച്ചതാണ് വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നിന്ന് അന്തേവാസികളെ കിട്ടാന്‍ പ്രയാസമായതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഏതായാലും ഉദ്ഘാടനം നടത്തുന്നതിന്റെ അടുത്തദിവസങ്ങളില്‍ത്തന്നെ പ്രവര്‍ത്തനവും തുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."