ബി.ജെ.പിയുമായി സന്ധിചെയ്യാന്‍ തയാറല്ല:ഉഴവൂര്‍
തിരുവനന്തപുരം: ഗോവയിലെ ബി.ജെ.പി മന്ത്രിസഭയ്ക്ക് എന്‍.സി.പി പിന്തുണ നല്‍കില്ലെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍. വര്‍ഗീയവാദികള്‍ക്കെതിരെ ജീവന്‍ കൊടുത്തും പടപൊരുതാന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ മുന്‍നിരയില്‍ എന്‍.സി.പി നിലയുറപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്‍.സി.പിയെക്കുറിച്ച് കള്ളപ്രചാരവേല നടത്തുന്നവര്‍ നിരാശരാകേണ്ടിവരുമെന്നും ഉഴവൂര്‍ പറഞ്ഞു. കെ. ഷാജിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ സോഷ്യലിസ്റ്റ് ഫോറം പ്രവര്‍ത്തകരെ എന്‍.സി.പിയേക്ക് സ്വാഗതം ചെയ്യുന്ന ലയനം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.ആന്റ് ടി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കെ. ഷാജി അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ. ആനന്ദക്കുട്ടന്‍, ജില്ലാ പ്രസിഡന്റ് ആറ്റിങ്ങല്‍ രാമചന്ദ്രന്‍, കടകംപള്ളി സുകു, ഇടക്കുന്നില്‍ മുരളി, രാധാകൃഷ്ണക്കുറുപ്പ്, അഡ്വ. മുജീബ് റഹ്്മാന്‍, അഫ്‌സല്‍ കുഞ്ഞുമോന്‍, കെ. രാധിക, സി. ചന്ദ്രകുമാര്‍, നൗഷാദ്, കെ. വസന്ത, മുനീര്‍, രഞ്ജിത്ത്, ശങ്കര്‍, ശരത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."