വൈകല്യങ്ങളെ തോല്‍പ്പിച്ച മച്ചുവിന്റെ ചിത്രപ്രദര്‍ശനത്തിന് ഇന്ന് തുടക്കമാകും
മട്ടാഞ്ചേരി: വൈകല്യങ്ങളോട് പൊരുതി ചിത്രം വരച്ച് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന ഫോര്‍ട്ടുകൊച്ചി സ്വദേശി മച്ചു എന്ന് നാട്ടുകാര്‍ സനേഹത്തോടെ വിളിക്കുന്ന മഷൂദിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്ന് ആരംഭിക്കും. ജന്‍മനാ ശോഷിച്ച കാലുകളും ,കൈവിരലുകളും നല്‍കിയ വിധിയോട് പരിഭവം കാട്ടാതെ മനസിലെ ആശയങ്ങള്‍ കാന്‍വാസില്‍ പകര്‍ത്തി മച്ചു കുടുംബ ജീവിതം നയിച്ചു വരികയാണ്. ഫോര്‍ട്ടുകൊച്ചി അമരാവതിയില്‍ സി.സി.ഇ.എ ഹാളിനു സമീപം വാടക വീട്ടില്‍ താമസിക്കുന്ന മച്ചു ചിത്രകല പഠിച്ചിട്ടില്ലെങ്കിലും വര്‍ണ്ണ മനോഹരമായി ചിത്രം വരക്കും.
ഫോര്‍ട്ടുകൊച്ചിയുടെ തെരുവില്‍ എവിടെയെങ്കിലും ഇരുന്ന് ചിത്രം വരക്കുന്ന മച്ചു കൊച്ചി കാണാനെത്തുന്ന വിദേശ സ്വദേശ സഞ്ചാരികളുടെയും ശ്രദ്ധാകേന്ദ്രമാണ്. റോഡരികില്‍ ഇരുന്നു ചിത്രം വരക്കുന്ന മച്ചുവിനെ സഞ്ചാരികള്‍ നോക്കിയിരിക്കും. ചിത്രം പൂര്‍ത്തിയാകുമ്പോള്‍ ഇവ വിലക്കു വാങ്ങും.200 രൂപ മുതല്‍ ആയിരം രൂപ വരെ ചിത്രങ്ങള്‍ക്ക് വില കിട്ടിയിട്ടുണ്ടെന്ന് മച്ചു പറയുന്നു. ഇരിക്കാന്‍ ഒരു ഇടം ഇല്ലാത്തതിനാല്‍ മരചുവട്ടിലും മറ്റുംവച്ചാണ് വര. മഴ പെയ്താല്‍ ചിതങ്ങള്‍ മാത്രമല്ല മച്ചുവും നനയും. വരച്ച ചിത്രങ്ങള്‍ മഴയത്ത് നനയുന്നതോടെ സാമ്പത്തിക നഷ്ടത്തിനും ഇടയാക്കും.
വൈകല്യത്തോടെയും, പട്ടിണിയോടും ഏറ്റുമുട്ടിയായിരുന്നു മച്ചുവിന്റെ പിറവി.മച്ചു ജനിച്ച വിവരമറിഞ്ഞ് പിതാവ് നാട്ടിലേക്ക് വരവെ കപ്പല്‍ തകര്‍ന്നു മരിച്ചു.പിന്നെ ഉമ്മ വീട്ടുവേല ചെയ്തായിരുന്നു മക്കളെ വളര്‍ത്തിയത്.
വൈകല്യം കൂടപിറപ്പായെങ്കിലും കഷ്ടപ്പാടില്‍ നിന്നും ഉമ്മയെ മോചിപ്പാക്കണമെന്നതായിരുന്നു മച്ചുവിന്റെ മോഹം .ചലിപ്പിക്കാന്‍ തന്നെ പ്രയാസപെടുന്ന വിരലുകള്‍ക്കിടയില്‍ 19 ാം വയസില്‍ ആദ്യമായി മച്ചു പെന്‍സില്‍ മുറുക്കി പിടിച്ചു വീട്ടിലെ കണ്ണാടിയില്‍ നോക്കി സ്വന്തം ചിത്രം വരച്ചു. അതൊരു തുടക്കമായിരുന്നു .പിന്നെ ചീനവലകള്‍ അടക്കമുളള പ്രകൃതിയും, മറ്റു വിഷയങ്ങളും മച്ചു ക്യാന്‍വാസില്‍ വരച്ചു വീട്ടിലെ പട്ടിണി മാറ്റി തുടങ്ങി.പിന്നീട് നസീബയെ ജീവിത പങ്കാളിയാക്കി.ഏഴാം ക്ലാസില്‍ പഠിക്കുന്ന മന്‍സീര്‍ ,നാലാം തരത്തില്‍ പഠിക്കുന്ന ഫാത്തിമ സുഹറ എന്നി രണ്ടു മക്കളുമുണ്ട്.
ഇവരെ പഠിപ്പിച്ചു ഉന്നതിയിലെത്തിക്കണമെന്നതാണ് മച്ചുവിന്റെ മോഹം.ഭിന്ന ശേഷിക്കാരനും, കലാകാരനും, ആനുകൂല്യങ്ങള്‍ക്ക് അര്‍ഹനുമായ തനിക്ക് ചിത്രങ്ങള്‍ വരക്കുന്നതിനും ,സൂക്ഷിക്കുന്നതിനും ഒരു മാട കടയെങ്കിലും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് മച്ചു ആവശ്യപ്പെടുന്നത്.
മച്ചു വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം ലെറ്റ്‌സ് ടോക്കിന്റെ ആഭിമുഖ്യത്തില്‍ മൂന്നുദിവസങ്ങളിലായി ഫോര്‍ട്ടുകൊച്ചി വാസ്‌ക്കോഡ ഗാമ സ്‌ക്വയറില്‍ നടക്കും.കെ.ജെ. മാക്‌സി എം.എല്‍.എ. പ്രദര്‍ശനം ഇന്ന് രാവിലെ 10ന് ഉദ്ഘാടനം ചെയ്യുന്നത്. സംഘാടക സമിതി ചെയര്‍മാന്‍ എം.എം.സലീം അധ്യക്ഷത വഹിക്കും.
നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈനി മാത്യു മച്ചുവിനെ പൊന്നാടയണിയിച്ച് ആദരിക്കും.മഷൂദിന്റെ കൈവശമുള്ള 24 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."