ചരിത്രശേഷിപ്പുകളുടെ കണക്കൊരുക്കാന് സാക്ഷരതാ മിഷന് സര്‍വേ
കല്‍പ്പറ്റ: ചരിത്രശേഷിപ്പുകള്‍ തേടി സാക്ഷരത മിഷന് പുരാരേഖാവകുപ്പുമായി ചേര്‍ന്ന് നടത്തുന്ന സര്‍വേക്ക് തുടക്കമായി.
ഒട്ടേറെ ചരിത്ര സ്മരണകളും ചരിത്ര രേഖകളും കേരളത്തിലുണ്ടെങ്കിലും ഭൂരിഭാഗവും കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയാണ്. അവ കണ്ടെത്തുന്നതിനും സംരക്ഷിക്കുന്നതിനുമായാണ് ഈ സര്‍വേ. താളിയോലകളും വട്ടെഴുത്ത്, കോലെഴുത്ത് ലിഖിതങ്ങളുമടക്കം വെളിച്ചം കാണാത്ത നിരവധി ചരിത്ര ശേഷിപ്പുകള്‍ സ്വകാര്യവ്യക്തികളുടെ നിയന്ത്രണത്തിലുണ്ട്. ഇവയെകുറിച്ച് കൃത്യമായ വിവരം പുരാരേഖാവകുപ്പിനും ലഭ്യമല്ല. ഇത്തരം ശേഷിപ്പുകളും രേഖകളും സര്‍വേയിലൂടെ കണ്ടെത്തുകയാണ് ലക്ഷ്യം.
സാക്ഷരത മിഷന്റെ പത്താം ഹയര്‍സെക്കന്‍ഡറി തുല്യതാ പഠിതാക്കളാണ് സര്‍വേ നടത്തുന്നത്. സര്‍വേയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി കണിയാമ്പറ്റ പള്ളിയറ രാമന്റെ വീട്ടില്‍ നിന്നും പുരാരേഖകളുടെ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ട് നിര്‍വഹിച്ചു.
120 വര്‍ഷം മുമ്പുള്ള തൂക്ക്കട്ടി, 40 ലിറ്റര്‍ പറ, ചിരവ, 100 വര്‍ഷം പഴക്കമുള്ള രാമായണം, ഗ്രന്ഥങ്ങള്‍, മതഗ്രന്ഥങ്ങള്‍, പ്രശസ്തി പത്രങ്ങള്‍, പഴയകാല പ്രമാണങ്ങള്‍, ആധാരങ്ങള്‍, പഴയ കത്തുകള്‍, നോട്ടീസുകള്‍, ആല്‍ബം, ഫോട്ടോഗ്രാഫ്, ചുവര്‍ചിത്രങ്ങള്‍, പഴയ അമ്പും വില്ലും തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. സര്‍വേയില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി ഇസ്മായില്‍, കെ രാമചന്ദ്രന്, ജില്ലാസാക്ഷരതാ മിഷന് കോര്‍ഡിനേറ്റര്‍ പി.എന്‍ ബാബു, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ സ്വയ നാസര്‍, പ്രേരക്മാരായ കെ. മിനിമോള്‍, പി പ്രഭാവതി എന്നിവര്‍ പങ്കെടുത്തു. 25നുള്ളില്‍ ജില്ലയില്‍ സര്‍വേ പൂര്‍ത്തീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."