HOME
DETAILS
MAL
നിലമ്പൂരിലെ ചലചിത്രമേളയുടെ ഉദ്ഘാടനം മാറ്റിവയ്ക്കണം: മുസ്്ലിംലീഗ് റിട്ടേണിങ് ഓഫിസര്‍ക്ക് പരാതി നല്കി
backup
March 15 2017 | 23:03 PM
മലപ്പുറം: നിലമ്പൂരില്‍ ആരംഭിക്കുന്ന അന്താരാഷ്ട്ര ചലചിത്രമേളയുടെ ഉദ്ഘാടനച്ചടങ്ങ് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് മുസ്്ലിംലീഗ് ജില്ലാ കമ്മിറ്റി മലപ്പുറം ലോക്സഭാ മണ്ഡലം റിട്ടേണിങ് ഓഫിസര്‍ക്ക് പരാതി നല്കി. സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള ചലച്ചിത്ര അക്കാദമിയാണ് മേള സംഘടിപ്പിക്കുന്നത്. മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ പൊതുവായ കാര്യങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം ബാധകമായിരിക്കുന്ന സാഹചര്യമാണുള്ളത്. മേളയുടെ സുഗമമായ നടത്തിപ്പിന് ഉദ്ഘാടനം ഒരു അനിവാര്യമല്ലാത്തതിനാല്‍ മേളയുടെ മറ്റുപരിപാടികള്‍ നേരത്തെ നിശ്ചയിച്ചപോലെ നടത്തുകയും ഉദ്ഘാടന പരിപാടി മാറ്റിവയ്ക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."