സി.പി.ഐയുടെ ജില്ലാ ചരിത്ര പുസ്തകത്തിന്റെ പ്രകാശനം നാളെ
തൃശൂര്‍: ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തൃശൂര്‍ ജില്ലാ ചരിത്രം രേഖപ്പെടുത്തിയ പുസ്തകത്തിന്റെ പ്രകാശനം നാളെ മൂന്ന് മണിക്ക് ടൗണ്‍ഹാളില്‍ നടക്കും. സി പി ഐ സംസ്ഥാന സെക്രടറി. കാനം രാജേന്ദ്രന്‍ പ്രകാശന കര്‍മ്മം നിര്‍വഹിക്കും. മുതിര്‍ന്ന നേതാവ് എ.എം പരമന്‍ ആദ്യപ്രതി ഏറ്റുവാങ്ങും. രാജാജി മാത്യു തോമസ് പുസ്തകം പരിചയപ്പെടുത്തും.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തൃശൂരിന്റെ മണ്ണില്‍ വളര്‍ന്നു വന്നതിന്റെ ചരിത്രമാണ് പുതുതലമുറക്ക് പാഠ്യവിഷയമാക്കാവുന്ന വിധം സി പി ഐ തൃശൂര്‍ ജില്ലാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പുസ്തക രൂപത്തിലാക്കിയിരിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ കൗണ്‍സില്‍ രൂപവത്കരിച്ച ഉപദേശക സമിതിയുടെ മേല്‍നോട്ടത്തില്‍ അഡ്വ. ഇ രാജനാണ് ഗ്രന്ഥരചന നിര്‍വഹിച്ചിട്ടുള്ളത്.350 രൂപയാണ് പുസ്തകത്തിന്റെ മുഖവില. പ്രകാശന ദിവസം 250 രൂപക്ക് ലഭിക്കും.
ചടങ്ങില്‍ ആദ്യകാല പാര്‍ട്ടി നേതാക്കളെ ആദരിക്കുന്ന ചടങ്ങ് കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാറും ജില്ലയില്‍ നിന്നും എം.എല്‍ എമാരായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള അനുമോദനം സി എന്‍ ജയദേവന്‍ എം പിയും സാംസ്‌കാരിക രംഗത്തെ പ്രതിഭകളെ ആദരിക്കല്‍ സി പി ഐ സംസ്ഥാന എക്‌സി. അംഗം കെ പി രാജേന്ദ്രനും നിര്‍വഹിക്കും.
സി പി ഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് അധ്യക്ഷത വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ സെക്രട്ടറി കെ കെ വത്സരാജ്, അസി. സെക്ര. പി ബാലചന്ദ്രന്‍, ട്രഷറര്‍ എം വിജയന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."