നെല്‍ കര്‍ഷകര്‍ക്ക് വില നല്‍കാന്‍ നടപടി എടുക്കണം
കുന്നംകുളം: നെല്ലിന്റെ വില അടിയന്തിരമായി വിതരണം ചെയ്യുന്നതിന് സര്‍ക്കാരും കൃഷി വകുപ്പും നടപടികള്‍ എടുക്കണമെന്ന് തൃശൂര്‍ ജില്ല പഞ്ചായത്ത് മെമ്പറും കുന്നംകുളം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമായ കെ.ജയശങ്കര്‍ ആവശ്യപെട്ടു. ഇടതു മുന്നണി അധികാരത്തില്‍ വന്നാല്‍ ഉടന്‍ കുടിശിക കൊടുത്തു തീര്‍ക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു.
കൃഷിയുടെ ആവശ്യത്തിനു വേണ്ടി ലോണ്‍ എടുത്തും കടം വാങ്ങിയും സ്വര്‍ണ പണ്ടം പോലും പണയപെടുത്തി വായ്പ എടുത്ത കര്‍ഷകര്‍ തിരിച്ചടക്കാന്‍ വലിയ തോതില്‍ കഷ്ട്ടപെടുകയാണ്. നെല്‍ കര്‍ഷകര്‍ക്ക് ആറു മാസത്തേക്ക് ഏക്കര്‍ ഒന്നിന് പതിനായിരം രൂപ വീതം സഹകരണ ബാങ്ക് പലിശ രഹിത വായ്പയും നല്‍കിയിരുന്നു. ആറ് മാസം കഴിഞ്ഞാല്‍ എടുത്ത ലോണിനു തുടക്കം മുതലുള്ള പലിശ ബാങ്കുകള്‍ക്ക് ഈടക്കുവാന്‍ വ്യവസ്ഥ ഉണ്ട് എന്നിരിക്കെ പലിശ രഹിത വായ്പയുടെ കാലാവധി കഴിയാറായ സാഹചര്യത്തില്‍ നെല്‍ കര്‍ഷകര്‍ക്ക് നെല്ലിന്റെ സംഭരണ വില നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കെ.ജയശങ്കര്‍ ആവശ്യപെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."