കതിന പൊട്ടി പൊള്ളലേറ്റ് മരിച്ച ചന്ദ്രന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍
ബാലുശ്ശേരി: കായണ്ണ പഞ്ചായത്തിലെ ചെറുക്കാട് കൂളിപ്പാറ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടത്തിയ കതിന വെടി പൊട്ടി പൊള്ളലേറ്റു മരിച്ച എരാംപൊയില്‍ ചന്ദ്രന്റെ(47) മരണത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി.
ഫെബ്രുവരി 26ന് രാത്രി ഒന്നരയോടെ ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചന്ദ്രന്‍ മാര്‍ച്ച് രണ്ടിനാണ് മരിച്ചത്.
മാസങ്ങള്‍ക്കു മുന്‍പ് ചന്ദ്രന്റെ മകനെ അക്രമിച്ചു പരുക്കല്‍പ്പിച്ചവര്‍ക്കെതിരായ ഒരു കേസ് കോടതിയില്‍ നടന്നുവരികയാണ്.
ഇത് ഒത്തുതീര്‍പ്പാക്കാന്‍ വിസമ്മതിച്ച ചന്ദ്രനെ ഏതാനും പേര്‍ ചേര്‍ന്നു വകവരുത്തിയതാണെന്ന് ചന്ദ്രന്റെ ഭാര്യ രാധ, മകന്‍ അഷിന്‍, സഹോദരി ദേവി, ഭാരതീയ പട്ടിക സമാജം ഭാരവാഹികള്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. അറുപതു ശതമാനത്തിലേറെ പൊള്ളലേറ്റ ചന്ദ്രന്റെ മൊഴി രേഖപ്പെടുത്താത്തതും പൊലിസിന്റെ ഭാഗത്തു നിന്നു ഫലപ്രദമായ യാതൊരു അന്വേഷണവും ഇല്ലാതിരിക്കുന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."