HOME
DETAILS

അന്‍പത് തികച്ച മാണിക്ക് സഭയുടെ ആദരം

  
backup
March 16 2017 | 03:03 AM

%e0%b4%85%e0%b4%a8%e0%b5%8d%e2%80%8d%e0%b4%aa%e0%b4%a4%e0%b5%8d-%e0%b4%a4%e0%b4%bf%e0%b4%95%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%ae%e0%b4%be%e0%b4%a3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d

തിരുവനന്തപുരം: നിയമസഭയില്‍ അന്‍പത് വര്‍ഷം പൂര്‍ത്തിയാക്കിയ കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും പാര്‍ട്ടി നിയമസഭാകക്ഷി നേതാവുമായ കെ.എം മാണിക്ക് കേരള നിയമസഭയുടെ ആദരം. 1967 മാര്‍ച്ച് 15 ന് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത മാണി 50 വര്‍ഷം പൂര്‍ത്തിയാക്കിയ വിവരം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനാണ് സഭയെ അറിയിച്ചത്. ചോദ്യോത്തരവേള കഴിഞ്ഞയുടന്‍ മാണിയെ അനുമോദിച്ചുകൊണ്ടുള്ള ഉപചാര പ്രമേയം സ്പീക്കര്‍ അവതരിപ്പിച്ചു.
തത്വശാസ്ത്രങ്ങളെ പിന്തുടരുകയല്ല,സ്വന്തമായി ഒര തത്വശാസ്ത്രം സൃഷ്ടിച്ചയാളാണ് കെ.എം മാണിയെന്ന് സ്പീക്കര്‍ ഉപചാരപ്രമേയത്തില്‍ പറഞ്ഞു. സഭയുടെ നടപടിക്രമവും ചിട്ടയും പാലിക്കുന്നതിലും അദ്ദേഹം പുതിയ തലമുറയിലെ സാമാജികര്‍ക്ക് ഒരു പാഠശാലയാണെന്നും സ്പീക്കര്‍ പറഞ്ഞു. മാണി പ്രമാണിയെന്ന് പാലാ നാരായണന്‍ നായര്‍ വിശേഷിപ്പിച്ചതുപോലെ കേരള രാഷ്ട്രീയത്തില്‍ ആര്‍ക്കും മാറ്റിനിര്‍ത്താന്‍ കഴിയാത്ത പ്രമാണിയായി കെ.എം മാണി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുമോദന പ്രസംഗത്തില്‍ പറഞ്ഞു. മുന്നണികളും പാര്‍ട്ടികളും മാറിയെങ്കിലും മാണി മാത്രം മാറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക പാര്‍ലമെന്ററി ചരിത്രത്തില്‍ തന്നെ സ്ഥാനം നേടുന്ന അത്യപൂര്‍വ വ്യക്തികളുടെ ഇടയിലേക്കാണ് കെ.എം.മാണി ഉയര്‍ന്നിരിക്കുന്നത്. നിയമസഭാ സാമാജികന്‍ എന്ന നിലയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുക എന്നത് ചെറിയ കാര്യമല്ല. ലോക്‌സഭയില്‍ പോലും ഇതിനു സമാനമായ റിക്കോര്‍ഡ് ഉണ്ടോ എന്നു സംശയമാണ്. ഒരേ മണ്ഡലത്തില്‍ നിന്നു തന്നെ തുടര്‍ച്ചയായി ജയിച്ചു. നിയമസഭയുടെ ചരിത്രത്തിലെ അവിസ്മരണീയ മുഹൂര്‍ത്തമാണിതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
മല്‍സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും ജയിക്കാന്‍ മാണിക്ക് സാധിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തിലെ അപൂര്‍വ സംഭവമാണിതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സ്ഥിരചിത്തതയും സമചിത്തതയുമുള്ള അനിതരസാധാരണമായ വ്യക്തിപ്രഭാവമാണ് കെ.എം മാണിയെന്ന് മുസ്‌ലിംലീഗ് നിയമസഭാകക്ഷി സെക്രട്ടറി ടി.എ അഹമ്മദ് കബീര്‍ പറഞ്ഞു.
കര്‍ഷകസ്‌നേഹിയായിരുന്ന കെ.എം മാണി ആദ്യത്തെ നിയമസഭാപ്രസംഗത്തിലും കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിലും റബര്‍കര്‍ഷകര്‍ക്ക് വേണ്ടിയാണ് സംസാരിച്ചതെന്ന് ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. മാണിയുടെ ഏറ്റവും വലിയ വിമര്‍ശകനായ പി.സി ജോര്‍ജും മാണിയെ അനുമോദിച്ച് സംസാരിച്ചു. അവസരം കിട്ടുമ്പോഴെല്ലാം കെ.എം മാണിയെ വിമര്‍ശിക്കുന്ന അദ്ദേഹം അനുമോദിച്ച് സംസാരിച്ചത് ശ്രദ്ധേയമായി.
മറുപടി പ്രസംഗത്തില്‍ ജോര്‍ജിനെ താന്‍ ഒരിക്കലും ശത്രുവായി കണ്ടിട്ടില്ലെന്ന് മാണിയും പറഞ്ഞു. നല്ല വാക്കുകള്‍ പറഞ്ഞ എല്ലാവര്‍ക്കും നന്ദി പറഞ്ഞാണ് മാണി മറുപടി പ്രസംഗം നടത്തിയത്. എല്ലാത്തിനുമുപരി തന്നെ തെരഞ്ഞെടുക്കുന്ന പാലാക്കാരോട് നന്ദി പറയാനും മാണി മറന്നില്ല. മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, എ.കെ ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍,അനൂപ് ജേക്കബ്, പി.ജെ ജോസഫ്, ഒ.രാജഗോപാല്‍, വിജയന്‍ പിള്ള എന്നിവരും അനുമോദിച്ച് സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

Kerala
  •  23 days ago
No Image

തെല്‍ അവീവിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ്; ഒരു മരണം, നിരവധി പേര്‍ക്ക് പരുക്ക്,  വീടുകളും കെട്ടിടങ്ങളും തകര്‍ന്നു, വാഹനങ്ങള്‍ക്കും കേടുപാട്

International
  •  23 days ago
No Image

കെ.എ.എസ് ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിക്ക് കത്തുനൽകി; ഐ.എ.എസ് കസേര വേണം

Kerala
  •  23 days ago
No Image

സംഘര്‍ഷം തടയുന്നതില്‍ പരാജയപ്പെട്ടു, പരിഹരിക്കാന്‍ ആത്മാര്‍ഥമായി ഇടപെടണം; കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ആര്‍.എസ്.എസും എ.ബി.വി.പിയും  

National
  •  23 days ago
No Image

അഞ്ച് തസ്തികകളില്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാന്‍ പി.എസ്.സി

Kerala
  •  23 days ago
No Image

മുനമ്പം വഖ്ഫ് ഭൂമി: വേഗം പരിഹരിക്കണമെന്ന് സാദിഖലി തങ്ങള്‍  

Kerala
  •  23 days ago
No Image

വയനാട് തിരുനെല്ലിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

Kerala
  •  23 days ago
No Image

ശബരിമല: തത്സമയ ഓൺലൈൻ ബുക്കിങ് മൂന്നു കേന്ദ്രങ്ങളിൽ

Kerala
  •  23 days ago
No Image

കരിപ്പൂർ റെസ നിർമാണം: മണ്ണെടുപ്പ് സ്ഥലം ജിയോളജി വിഭാഗം പരിശോധിക്കും

Kerala
  •  23 days ago
No Image

ഇന്ന് റേഷന്‍ കടയടപ്പ് സമരം

Kerala
  •  23 days ago