ബി.ജെ.പിയെ വെട്ടിലാക്കി വിഡിയോ പുറത്ത്
ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ ബി.ജെ.പിയെ വെട്ടിലാക്കി വിവാദ വിഡിയോ പുറത്ത്. കോടതിയില്‍ നിന്ന് അനുകൂലവിധി സമ്പാദിക്കുന്നതിനായി ബി.ജെ.പി സ്ഥാനാര്‍ഥി കൈക്കൂലി വാഗ്ദാനം ചെയ്യുന്ന രണ്ടു വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. റെഡ്ഡി സഹോദരന്‍മാര്‍ക്ക് സുപ്രിം കോടതിയില്‍നിന്ന് അനുകൂല വിധി സമ്പാദിക്കുന്നതിനു വേണ്ടി ബി.ജെ.പി സ്ഥാനാര്‍ഥി ബി ശ്രീരാമലു മുന്‍ ചീഫ് ജസ്റ്റിസിന്റെ ബന്ധുവിനോട് കൈക്കൂലി വാഗ്ദാനം ചെയ്യുന്ന വിഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. 2010 ല്‍ നടന്ന സംഭവത്തിന്റെ വിഡിയോ കര്‍ണാടക കോണ്‍ഗ്രസ് ആണ് പുറത്ത് വിട്ടത്.
ആദ്യ വിഡിയോയില്‍ മുന്‍ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ മരുമകന്‍ ശ്രീനിജന്‍, ബി ശ്രീരാമലു , ക്യാപ്റ്റന്‍ റെഡ്ഡി, ബാലന്‍ തുടങ്ങി നാലു പേരാണുള്ളത്. ബി.ജെ.പി നേതാക്കളായ ജി.ജനാര്‍ദ്ദന റെഡ്ഡി, സോമശേഖര റെഡ്ഡി എന്നിവരുടെ നിയന്ത്രണത്തിലുള്ള ഒബ്ലാപുരം മൈനിങ് കമ്പനിക്ക് അനുകൂലമായ വിധി സമ്പാദിക്കുന്നതിന് വേണ്ടിയാണ് കൈക്കൂലി വാഗ്ദാനം ചെയ്തത്.രണ്ടാമത്തെ വിഡിയോയില്‍ ശ്രീനിജനും ക്യാപ്റ്റന്‍ റെഡ്ഡിയും തെലുങ്ക് സംസാരിക്കുന്ന മറ്റ് മൂന്ന് പേരുമാണുണ്ടായിരുന്നത്. ഈ വിഡിയോയിലും ഇവര്‍ ഖനനാനുമതിയെപ്പറ്റിയാണ് സംസാരിക്കുന്നത്.
നിയമപരമല്ലാത്ത ഖനനത്തിന്റെ പേരില്‍ ഒബ്ലാപുരം മൈനിങ് കമ്പനിയുടെ ഖനനം നിര്‍ത്തിവയ്ക്കാന്‍ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഉത്തരവുണ്ടായിരുന്നു. എന്നാല്‍ തൊട്ടടുത്ത മാസം ഇവര്‍ക്ക് അനുകൂലമായി സുപ്രിം കോടതി വിധിയുണ്ടായി.
സുപ്രിം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് വിരമിക്കുന്നതിന് തലേദിവസം ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ അനുകൂല വിധി പുറപ്പെടുവിക്കുകയായിരുന്നെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. കുറ്റാരോപിതരായ സ്ഥാനാര്‍ഥികളെ മാറ്റി നിര്‍ത്താന്‍ ബി.ജെ.പി തയാറാകുമോയെന്ന് കോണ്‍ഗ്രസ് ചോദിച്ചു. എന്നാല്‍ ദൃശ്യങ്ങള്‍ വ്യാജമാണെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."