എടോ എന്നു വിളിക്കേണ്ടവരെ അങ്ങനെ തന്നെ വിളിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: എടോ എന്നു വിളിക്കേണ്ടവരെ അങ്ങനെ തന്നെ വിളിക്കുമെന്നും അത് മോശമായ വാക്കായി കരുതുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. സഭാ സമ്മേളനത്തിനിടെ വി.ടി ബല്‍റാമിനെ എടോ എന്ന് വളിച്ചുവെന്ന ആരോപണത്തിന് ഇന്നലെ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. എടോ എന്നത് മോശം വാക്കല്ലെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, ബല്‍റാമിനെ താന്‍ അങ്ങനെ വിളിച്ചിട്ടില്ല.
പുകഴ്ത്തല്‍ കേട്ടാല്‍ ഉയരുകയും ഇകഴ്ത്തല്‍ കേട്ടാല്‍ താഴുകയും ചെയ്യുന്നയാളല്ല താന്‍. നിയമസഭയില്‍ ഇത്രയധികം ഇകഴ്ത്തല്‍ കേട്ടയാള്‍ വേറെയുണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ സദാചാര ഗുണ്ടായിസം നടത്തിയ ശിവസേനയെ പ്രതിപക്ഷം വാടകയ്ക്കെടുത്തുവെന്ന് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശത്തെ ചൊല്ലിയുണ്ടായ ബഹളത്തിനിടെ പിണറായി നടുത്തളത്തിലിറങ്ങി ബല്‍റാമിനെ എടോ ബലരാമ എന്ന് വിളിച്ചുവെന്നായിരുന്നു ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."