താനൂര്‍: സര്‍വകക്ഷി സംഘം ഇന്ന് സന്ദര്‍ശിക്കും
തിരൂര്‍: താനൂരിലെ സംഘര്‍ഷ മേഖലകള്‍ തിരൂര്‍ ആര്‍.ഡി.ഒ ടി.വി സുഭാഷിന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം ഇന്നു രാവിലെ ഒന്‍പതിന് സന്ദര്‍ശിക്കും. രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്നുള്ള നാശനഷ്ടത്തിന്റെ കണക്കെടുക്കുകയും അതിക്രമത്തിനിരയായവരുടെ മൊഴിയെടുക്കുകയും ചെയ്യും.
ഇന്നലെ തിരൂര്‍ സിവില്‍ സ്റ്റേഷനില്‍ ചേര്‍ന്ന സര്‍വകക്ഷി സമാധാനയോഗ തീരുമാനപ്രകാരമാണ് സന്ദര്‍ശനം. സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായാണ് നാശനഷ്ടത്തിന്റെ കണക്കെടുക്കുന്നത്. പൊലിസിനെതിരേ പ്രദേശവാസികളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളില്‍ നിന്നും ശക്തമായ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് സംഘര്‍ഷ മേഖലയിലുള്ളവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ തീരുമാനിച്ചത്.
വിവരശേഖരണത്തില്‍ ആരോപണങ്ങളെ സാധൂകരിക്കുന്ന തരത്തിലുള്ള വിശദാംശങ്ങള്‍ ലഭിച്ചാല്‍ പൊലിസിനെതിരേ സമഗ്രമായ അന്വേഷണത്തിന് സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യാനും തീരുമാനമായിട്ടുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് കുട്ടികളിലും സ്ത്രീകളിലുമുണ്ടായ ഭയാശങ്ക പരിഹരിക്കുന്നതിന് വാര്‍ഡ് സഭകള്‍ വിളിച്ചുചേര്‍ത്ത് കൗണ്‍സലിങ് നല്‍കാനും യോഗം നിര്‍ദേശിച്ചു. നാശനഷ്ടം സംബന്ധിച്ച് എത്രയും വേഗം സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തീരുമാനം. പ്രശ്‌നങ്ങളെ വിവേകപൂര്‍വം കൈകാര്യം ചെയ്യണമെന്നും അതു വഷളാകാതിരിക്കാന്‍ മുന്‍ കരുതലെടുക്കണമെന്നും ആര്‍.ഡി.ഒ സര്‍വകക്ഷി യോഗത്തില്‍ അഭിപ്രായപ്പെട്ടു.
തീരദേശവാസികളുടെ സാമൂഹിക-വിദ്യാഭ്യാസ മുന്നേറ്റത്തിന് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും അതിനായി പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും ആര്‍.ഡി.ഒ പറഞ്ഞു. തീരദേശത്ത് ശാശ്വത സമാധാനം പുനഃസ്ഥാപിക്കാന്‍ എല്ലാവരും വിട്ടുവീഴ്ച ചെയ്തു സഹകരിക്കണമെന്ന് ആര്‍.ഡി.ഒ അഭ്യര്‍ഥിച്ചു. പൊലിസ്- റവന്യു ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരടങ്ങുന്ന സംഘമാണ് താനൂര്‍ തീരദേശത്തെ സംഘര്‍ഷ മേഖലകള്‍ സന്ദര്‍ശിക്കുക. പ്രദേശത്തെ സമാധാനത്തിനായി ഐകകണ്‌ഠ്യേന തീരുമാനമെടുത്താണ് മണിക്കൂറുകള്‍ നീണ്ടുനിന്ന സര്‍വകക്ഷി യോഗം പിരിഞ്ഞത്.
യോഗത്തില്‍ സി.പി.എം നേതാവ് ഇ ജയന്‍, മുസ്‌ലിം ലീഗ് നേതാവ് എം.പി അഷ്‌റഫ്, ബി.ജെ.പി പ്രതിനിധി ടി അറമുഖന്‍, ഗണേഷ് വടേരി, കെ.പുരം സദാനന്ദന്‍, ബാബു മംഗലം, പി സലാം, കെ അക്ബര്‍, പി ഷഹര്‍ബാന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."