ബട്ട്‌ലര്‍ മികവില്‍ രാജസ്ഥാന്‍
മുംബൈ: ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് നേടിയ 176 റണ്‍സിനെ അടിച്ചൊതുക്കി രാജസ്ഥാന്‍ റോയല്‍സിന് നാലു വിക്കറ്റ് ജയം. ബട്ട്‌ലറുടെ മികച്ച ബാറ്റിങ്ങിന്റെ പിന്‍ബലത്തിലായിരുന്നു രാജസ്ഥാന്റെ വിജയം. ആറു വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാന്‍ 177 റണ്‍സ് നേടിയത്. 60 പന്തില്‍ 95 റണ്‍സെടുത്ത് ബട്ട്‌ലര്‍ മികച്ചു നിന്നു.
രാജസ്ഥാന്‍ റോയല്‍സിനെതിരേ ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ് നാലു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. സുരേഷ് റെയ്‌നയുടെ അര്‍ധ ശതകമാണ് ചെന്നൈക്ക് മികച്ച സ്‌കോര്‍ നേടാന്‍ സഹായകമായത്. 31 പന്തില്‍ രണ്ട് സിക്‌സും രണ്ട് ഫോറുമടക്കം വാട്‌സണ്‍ 39 റണ്‍സെടുത്തു. 9 പന്തില്‍ 12 റണ്‍സ് മാത്രമാണ് അമ്പാട്ടി റായിഡുവിന്റെ സമ്പാധ്യം. കഴിഞ്ഞ മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം പുറത്തെടുക്ക റായിഡുവിന് ഇന്നലെ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. 35 പന്തില്‍ ഒരു സിക്‌സും ആറു ഫോറും ഉള്‍പെടെ 52 റണ്‍സാണ് റെയ്‌ന നേടിയത്. അര്‍ധ സെഞ്ചുറിയോടെ ഐ. പി. എല്ലിന്റെ 11 സീസണുകളില്‍ 300 റണ്‍സിന് മുകളില്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടവും റെയ്‌നക്ക് നേടാനായി.
ബില്ലിങ്‌സ് 22 മൂന്ന് ഫോറുള്‍പ്പെടെ 27 റണ്‍സ് നേടി. ബ്രാവോയും ധോണിയും ഔട്ടാകാതെ നിന്നു. 23 പന്തില്‍ ഒരു സിക്‌സും ഒരു ഫോറുമടക്കം 33 റണ്‍സാണ് ധോണിയുടെ സമ്പാധ്യം. രാജസ്ഥാന് വേണ്ടി ജോഫ്ര ആര്‍ച്ചര്‍ നാല് ഓവറില്‍ 42 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. നാല് ഓവറില്‍ സോധി 29 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി. ഉന്‍കാന്ത് നാല് ഓവറില്‍ വിക്കറ്റൊന്നും ലഭിക്കാതെ 34 റണ്‍സ് വഴങ്ങി. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ താരം സ്റ്റോക്ക്‌സ് 7 പന്തില്‍ 11 റണ്‍സ് നേടി. രഹാനെ 3 പന്തില്‍ നിന്ന് നാലു റണ്‍സും നേടി. സ്ഞ്ജു സാംസണ്‍ 22 പന്തില്‍ നിന്ന് 21 റണ്‍സും നേടി. ആറു പന്തില്‍ നിന്ന് എട്ട് റണ്‍സാണ് ചോപ്രയുടെ സമ്പാദ്യം. 17 പന്തില്‍ നിന്ന് ഒരു സിക്‌സും ഒരു ഫോറുമടക്കം 22 റണ്‍സെടുത്തു. 4 പന്തില്‍ രണ്ട് സിക്‌സറിടിച്ച് 13 റണ്‍സുമായി ഗൗതമും കളംവിട്ടതോടെ കളി വീണ്ടും നീണ്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."