HOME
DETAILS

കുടിവെളളക്ഷാമം ചവറയില്‍ സമഗ്രപദ്ധതി തയാറാകുന്നു

  
backup
June 25 2016 | 02:06 AM

%ef%bb%bf%ef%bb%bf%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b4%b3%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be%e0%b4%ae%e0%b4%82-%e0%b4%9a%e0%b4%b5%e0%b4%b1%e0%b4%af%e0%b4%bf%e0%b4%b2

കൊല്ലം: കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന ചവറ മണ്ഡലത്തിലെ ചവറ, പന്മന, ഗ്രാമപഞ്ചായത്തുകള്‍, തേവലക്കര, തെക്കുംഭാഗം പഞ്ചായത്തിലെ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ കുടിവെളളക്ഷാമം പരിഹരിക്കുന്നതിനായി ഔദ്യോഗിക യോഗം ചേര്‍ന്നു. വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ജലനിധി ഭാരവാഹികള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്ത യോഗം കെ.എം.എം.എല്‍ ഗസ്റ്റ്ഹൗസിലാണ് നടന്നത്.
കുടിവെളളക്ഷാമം തല്‍കാലം പരിഹരിക്കുന്നതിന് കെ.എം.എം.എല്‍ നിലവില്‍ നിര്‍മാണം തടസ്സപ്പെട്ട രണ്ട് ട്യൂബ്‌വെല്ലുകളും പുതിയതായി 2 ട്യൂബ്‌വെല്ലുകളും നിര്‍മിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ടു. കെ.എം.എം.എല്‍ നിലവില്‍ ഏഴ് വാര്‍ഡുകള്‍ക്ക് കുടിവെളളം നല്‍കിവരുന്ന നടപടി തുടരണമെന്നും തീരുമാനിച്ചു. ചവറ പഞ്ചായത്തിലെ എന്‍.എച്ചിന് പടിഞ്ഞാറുളള വാര്‍ഡുകളില്‍ വെളളം ലഭിക്കുംവിധം ചമ്പേറ്റില്‍ഭാഗത്ത് ഒരു കുഴല്‍കിണറും മുകുന്ദപുരം ഉള്‍പ്പെടെയുളള കിഴക്കന്‍ വാര്‍ഡുകളില്‍ വെളളം ലഭിക്കുന്നതിന് രണ്ട് കുഴല്‍കിണറുകളും നിര്‍മമ്മിച്ച് നിലവിലെ കുടിവെളളക്ഷാമം താല്‍കാലികമായി പരിഹരിക്കാന്‍കഴിയുമെന്ന കമ്മിറ്റി നിര്‍ദേശം അംഗീകരിച്ചു. ഇതിനുളള തുടര്‍ നടപടികള്‍ ആരംഭിക്കുവാനും തീരുമാനിച്ചു.  ശാസ്താംകോട്ട കായലിലെ ജലലഭ്യതയുടെ കുറവ് പരിഗണിച്ച് കല്ലടയാറില്‍നിന്നും വെളളം പ്രത്യേക പൈപ്പ്‌ലൈന്‍ വലിച്ച് ശാസ്താംകോട്ട ട്രീറ്റ്‌മെന്റ് പ്ലാന്റിലെത്തിച്ച് കൊല്ലം കോര്‍പ്പറേഷന്‍ പ്രദേശത്ത് നല്കാനുളള ജോലികള്‍ ആരംഭിച്ചിട്ടുണ്ടെന്നും ചില സാങ്കേതിക തടസ്സങ്ങള്‍ ഒഴിവാക്കുന്നതോടെ വെളളം ശാസ്താംകോട്ട ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ കൊണ്ടുവരുന്നതിനുളള ജോലികള്‍ വേഗത്തിലാകുമെന്നും അതുമൂലം ശാസ്താംകോട്ട കായലില്‍നിന്നും എടുക്കുന്ന ജലം ചവറ, പന്മന കുടിവെളളപദ്ധതിക്കുമാത്രമാകുന്നതുകൊണ്ട് യഥേഷ്ടം വെളളം ലഭിക്കുമെന്നും സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ അറിയിച്ചു. പദ്ധതിയുടെ പുരോഗതി അടുത്തമാസം വീണ്ടും വിലയിരുത്താമെന്നും എം.എല്‍.എ എന്‍. വിജയന്‍പിളള അറിയിച്ചു.
മഴക്കാലമായിട്ടും പന്മന പഞ്ചായത്തിലെ പത്തിലധികം വാര്‍ഡുകളിലും ചവറ പഞ്ചായത്തിലെ പടിഞ്ഞാറന്‍ വാര്‍ഡുകളിലും കുടിവെളളലഭ്യത ഇപ്പോഴും കുറവാണ്. ഇന്നലെ ചേര്‍ന്ന കമ്മിറ്റി ഈ വിഷയം ചര്‍ച്ച ചെയ്യുകയും ശാശ്വതപരിഹാരത്തിനായി പരിശ്രമം ആരംഭിക്കണമെന്നും അതിനായി എം.എല്‍.എയ്ക്ക് എല്ലാവിധ പിന്തുണ അറിയിക്കുകയും ചെയ്തു.
ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമണിപിളള, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.എ നിയാസ്, പന്മന പഞ്ചായത്ത് പ്രസിഡന്റ് ശാലിനി, വൈസ്പ്രസിഡന്റ് ജെ. അനില്‍, ചവറ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ലളിത, വൈസ്പ്രസിഡന്റ് പി. രാഹുല്‍, വാട്ടര്‍അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ്.എസ്. റോയി, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ റ്റി.എസ്.സുധീര്‍, ജലനിധി ഭാരവാഹികളായ ആര്‍. സുരേന്ദ്രന്‍പിളള, എം. മോഹനന്‍പിളള, യശോധരന്‍, കൈരളി സോമന്‍, കെ.എം.എം.എല്‍ ഡെപ്യൂട്ടി മാനേജര്‍ ബി. ഉണ്ണികൃഷ്ണപിളള, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.









Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  18 minutes ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  21 minutes ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  41 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  an hour ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  an hour ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  11 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  11 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago