HOME
DETAILS

മോഷണം, സര്‍വത്ര മോഷണം! ആലുവയില്‍ മൂന്ന് കടകളില്‍ കവര്‍ച്ച

  
backup
June 25 2016 | 02:06 AM

%e0%b4%ae%e0%b5%8b%e0%b4%b7%e0%b4%a3%e0%b4%82-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%ae%e0%b5%8b%e0%b4%b7%e0%b4%a3%e0%b4%82-%e0%b4%86%e0%b4%b2%e0%b5%81

ആലുവ: നഗരത്തില്‍ മോഷണ പരമ്പര. നഗരമധ്യത്തിലെ മൂന്ന് കടകളിലാണ് വ്യാഴാഴ്ച രാത്രിയില്‍ മോഷണം നടന്നത്.  
ആലുവ ബാങ്ക് കവലയിലെ പാലസ് റോഡിലെ മേപ്പറത്ത് അബ്ദുല്‍ സലാമിന്റെ ഉടമസ്ഥതയിലുള്ള സിറ്റി ബാറ്ററി ഏജന്‍സീസ്, ഷാജന്റെ ഉടമസ്ഥതയിലുള്ള സെനോറിറ്റ ചില്‍ഡ്രന്‍സ് വിയര്‍, മുഹമ്മദാലിയുടെ ഉടമസ്ഥതയിലുള്ള പുളിക്കല്‍ സ്റ്റോഴ്‌സ് എന്നിവിടങ്ങളിലാണ് കവര്‍ച്ച നടന്നത്.
എല്ലാ സ്ഥാപനങ്ങളുടേയും താഴുകള്‍ തകര്‍ത്താണ് മോഷണം നടന്നത്. ബാറ്ററി ഷോപ്പില്‍ നിന്നും 45,000 രൂപ മോഷ്ടാക്കള്‍ കവര്‍ന്നു. കടയുടെ മേശയില്‍ പൂട്ടിവച്ചിരുന്ന പണം മേശ പൊളിച്ചാണ് മോഷ്ടാക്കള്‍ അപഹരിച്ചത്. സെനോറിറ്റ ഷോപ്പില്‍ നിന്നും ഏതാനും കോയിന്‍സുകള്‍ മാത്രമാണ് നഷ്ടപ്പെട്ടത്. പുളിക്കല്‍ സ്റ്റോഴ്‌സില്‍ നിന്നും 1500 രൂപയും നിരവധി സ്റ്റേഷനറി വസ്തുക്കളും മോഷ്ടിച്ചു. പൊലിസിന്റെ അനാസ്ഥയാണ് മോഷണത്തിന് കാരണമെന്ന് വ്യാപാരികള്‍ പരാതിപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago