HOME
DETAILS

കരയാംപാടത്തെ കര്‍ഷകര്‍ വിളയിച്ചത് നൂറുമേനി

  
backup
May 12 2018 | 05:05 AM

%e0%b4%95%e0%b4%b0%e0%b4%af%e0%b4%be%e0%b4%82%e0%b4%aa%e0%b4%be%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5

വരന്തരപ്പിള്ളി : ഒരു തുണ്ട് ഭൂമി പോലും തരിശിടാന്‍ മടിക്കാണിക്കുന്ന കരയാംപാടത്തെ കര്‍ഷകരുടെ രാപകല്‍ ഇല്ലാത്ത അദ്ധ്വാനത്തിന്റെ ഫലമാണ് പച്ചക്കറി കൃഷിയിലെ നൂറുമേനി വിളവ്. വരന്തരപ്പിള്ളി പഞ്ചായത്തിന്റെ നെല്ലറയായി അറിയപ്പെടുന്ന പാടശേഖരത്തില്‍ വിരിപ്പൂ കൃഷിയും മുണ്ടകനും കൊയ്‌തെടുത്താണ് മൂന്നാം വിളയായി കര്‍ഷകര്‍ പച്ചക്കറികൃഷി നടത്തുന്നത്. 

വിശ്രമം പോലും ഇല്ലാതെ മുഴുവന്‍ സമയവും കൃഷിയെ സംരക്ഷിക്കുന്ന കരയാംപാടത്തെ കര്‍ഷകരുടെ ലാഭകണക്കും കാര്‍ഷിക മേഖലക്ക് പുത്തനുണര്‍വ് പകരുന്നതാണ്.75 ഏക്കര്‍ വരുന്ന പാടശേഖരത്തില്‍ അറുപതിലേറെ കര്‍ഷകരാണ് മൂന്നാം വിളയായി പച്ചക്കറി കൃഷി നടത്തുന്നത്.രാസകീടനാശിനിയുടെ അമിത ഉപയോഗം നിയന്ത്രിച്ച് സമ്മിശ്ര കൃഷിയാണ് കരയാംപാടത്ത് നടത്തുന്നത്.പയറും,വെണ്ടയും, കുമ്പളവും,മത്തനും തുടങ്ങി പത്തിലേറെ ഇനങ്ങളാണ് കൃഷി ചെയ്തിരിക്കുന്നത്.വെണ്ടക്ക് ഇടവിളയായി വെള്ളരി വിളഞ്ഞു നില്‍ക്കുന്നതും,പാടം കൈയ്യടക്കി തണ്ണിമത്തന്‍ നിറഞ്ഞു നില്‍ക്കുന്നതും കരയാംപാടം പാടശേഖരത്തിന് മാത്രം സ്വന്തമാകുകയാണ്.രണ്ട് പൂ നെല്‍കൃഷിയും പിന്നീട് പച്ചക്കറിയും കൃഷി ചെയ്യുന്ന ജില്ലയിലെ അപൂര്‍വം പാടശേഖരങ്ങളില്‍ ഒന്നാണ് കരയാംപാടം.
വിളവെടുത്ത ഉല്‍പ്പന്നങ്ങള്‍ പാടശേഖര സമിതിയുടെ വിപണന കേന്ദ്രത്തിലൂടെയാണ് വില്‍പന നടത്തുന്നത്.കൂടുതലുള്ള ഉല്‍പന്നങ്ങള്‍ തൃശൂര്‍ മാര്‍ക്കറ്റിലെത്തിച്ചുമാണ് വിറ്റഴിക്കുന്നത്.ത്രിതല പഞ്ചായത്തിന്റെയും വരന്തരപ്പിള്ളി കൃഷി ഭവന്റെയും സഹായവും പിന്തുണയുമാണ് കര്‍ഷകര്‍ക്ക് പ്രചോദനമാകുന്നത്.ഹരിതാഭമായ പാടശേഖരത്തിലെ കൃഷിരീതികള്‍ പുതുതലമുറക്ക് പകര്‍ന്നു നല്‍കുന്നതോടൊപ്പം ഭൂമാഫിയകളുടെ കണ്ണുപെടാതെ പാടശേഖരത്തിന് സംരക്ഷണം ഒരുക്കാനുമുള്ള ശ്രമത്തിലാണ് കര്‍ഷകര്‍.
പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ നടന്ന വിളവെടുപ്പ് വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ഇ.എം.ഉമ്മര്‍ ഉദ്ഘാടനം ചെയ്തു.പാടശേഖര സമിതി പ്രസിഡന്റ് രാവുണ്ണി മുഴേടത്ത് അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ജയന്തി സുരേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്തംഗം കലാപ്രിയ സുരേഷ്, കൃഷി ഓഫീസര്‍ ഡോ.എസ്.സ്വപ്ന,പുഷ്പാംങ്കതന്‍, പരമേശ്വരന്‍ വെട്ടിയാട്ടില്‍ എന്നിവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണി; വിമാനം കാനഡയിലെ വിമാനത്താവളത്തില്‍ ഇറക്കി പരിശോധിച്ചു

Kerala
  •  2 months ago
No Image

കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ നാളെ ബി.ജെ.പി. ഹര്‍ത്താല്‍

Kerala
  •  2 months ago
No Image

കല്‍പാത്തി രഥോത്സവം; പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്

Kerala
  •  2 months ago
No Image

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ രമ്യ ഹരിദാസ്, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയായി; പ്രഖ്യാപനം ഉടന്‍

Kerala
  •  2 months ago
No Image

ക്ലിഫ് ഹൗസിനും കന്റോണ്‍മെന്റ് ഹൗസിനും മുന്നില്‍ ഫ്‌ലക്‌സ്‌ വെച്ചു; ബിജെപി, യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ക്കെതിരെ കലാപാഹ്വാനത്തിന് കേസ്

Kerala
  •  2 months ago
No Image

കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നവംബര്‍ 13ന്; മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

തൂണേരി ഷിബിന്‍ വധക്കേസ്: ആറ് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ

Kerala
  •  2 months ago
No Image

ജനപ്രതിനിധികള്‍ക്ക് പക്വതയും ധാരണയും ഉണ്ടാകണം, പി.പി ദിവ്യയെ തള്ളി റവന്യു മന്ത്രി കെ രാജന്‍

Kerala
  •  2 months ago
No Image

ഹരിയാനപ്പേടി; മഹാരാഷ്ട്രയില്‍ കരുതലോടെ കോണ്‍ഗ്രസ്

National
  •  2 months ago
No Image

ഹമാസ് വ്യോമ സേനാ തലവന്‍ കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി ഇസ്‌റാഈല്‍

International
  •  2 months ago