HOME
DETAILS
MAL
സഊദിയില്‍ വാഹനാപകടത്തില്‍ പാണ്ടിക്കാട് സ്വദേശി യുവാവ് മരിച്ചു
backup
March 16 2017 | 08:03 AM
ജിദ്ദ: പ്രവാസി മലയാളി യുവാവ് മദീനയില്‍ വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം പാണ്ടിക്കാട് കാട്ടിക്കുന്നേല്‍ കെ.കെ സുല്‍ഫിക്കര്‍ അലി (48) ആണ് മരിച്ചത്. ജിദ്ദയില്‍ അമേരിക്കന്‍ കമ്പനിയുടെ സ്‌കൂളില്‍ ജോലി ചെയ്യുന്ന മാനു എന്ന സുല്‍ഫിക്കര്‍ മദീനയിലേക്ക് പോകുമ്പോള്‍ ഉണ്ടായ അപകടത്തില്‍ മരിച്ചത്.
ഭാര്യ: സഫൂറ സുമ്രാന്‍. മക്കള്‍: ഫാരിസ്, സല്‍മാന്‍. ഭാര്യയും ഒരു മകനും ജിദ്ദയില്‍ തന്നെയാണ് താമസം. ഒരാള്‍ നാട്ടിലാണ് പഠിക്കുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ നാസര്‍ഖാന്റെ സഹോദരനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."