മോഷ്ടാക്കളെന്നാരോപിച്ച് യുവാക്കളെ ക്രൂരമായി മര്‍ദിച്ചു
മലപ്പുറം: മോഷ്ടാക്കളെന്നാരോപിച്ച് യുവാക്കളെ ഒരു സംഘമാളുകള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. ഇന്നലെ രാത്രി മലപ്പുറം അരീക്കോടിനു സമീപം എരഞ്ഞിമാവു വച്ചാണ് സംഭവം. എടവണ്ണപ്പാറ എടശ്ശേരിക്കടവ് സ്വദേശികളായ കെ.സി മുബശിര്‍,സൈഫുദ്ദീന്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. മര്‍ദനമേറ്റ ഇരുവരും മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
മുക്കം ചെറുവാടിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മോഷണം പതിവായതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ജാഗ്രതാ സമിതി രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇതിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ടുപേര്‍ കാറില്‍ സഞ്ചരിക്കുന്നെണ്ടന്ന തരത്തിലുളള്ള ചിത്രങ്ങളും വാര്‍ത്തകളും സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് നാട്ടുകാര്‍ ഈ യുവാക്കള്‍ സഞ്ചരിച്ച കാര്‍ പിന്തുടര്‍ന്ന് എരഞ്ഞിമാവു വച്ച് വാഹനം തടഞ്ഞ് ക്രൂരമായി മര്‍ദിച്ചത്. യുവാക്കള്‍ സഞ്ചരിച്ച കാറും അക്രമികള്‍ അടിച്ചു തകര്‍ത്തു.
കാറിനു കുറുകെ വിലങ്ങിട്ട ലോറിയില്‍ നിന്നെത്തിയവര്‍ നിങ്ങളുടെ വാഹനത്തിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്നും നിങ്ങളാണ് മോഷ്ടാക്കളെന്നുമാരോപിച്ച് ഇരുമ്പുവടി കൊണ്ടും മറ്റും ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് യുവാക്കള്‍ പറഞ്ഞു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അരീക്കോട് പൊലിസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐയെയും സി.പി.ഒയെയും നാട്ടുകാര്‍ മര്‍ദിച്ചു. സംഘംചേര്‍ന്ന് മര്‍ദിച്ചതിനും പൊലിസിന്റെ കൃത്യനിര്‍വഹണത്തിന് തടസം നിന്നതിനും പൊലിസ് കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."