HOME
DETAILS

ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കര്‍ഷകര്‍ക്ക് തിരിച്ചടിയായി വാഴകള്‍ക്ക് വെള്ളക്കൂമ്പ് രോഗം

  
backup
May 12, 2018 | 5:53 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b4%bf%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%87%e0%b4%96-6

 

മൂവാറ്റുപുഴ: ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കര്‍ഷകര്‍കര്‍ക്ക് തിരിച്ചടിയായി വാഴകള്‍ക്ക് വെള്ളക്കൂമ്പ് രോഗവും. കിഴക്കന്‍ മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആഞ്ഞ് വീശിയ ചുഴലിക്കാറ്റില്‍ ഏക്കറ് കാണക്കിന് വാഴ കൃഷി നശിച്ചതിന് പിന്നാലെ വാഴ കര്‍ഷകര്‍ക്ക് തിരിച്ചടിയായി വെള്ള കൂമ്പ് രോഗവും. ചുഴലി കാറ്റിനെ അതിജീവിച്ച ചെറിയ വാഴകള്‍ക്കാണ് ഇപ്പോള്‍ കൂമ്പ് ചീയല്‍ രോഗം പിടിപ്പെരിക്കുന്നത്. കിഴക്കന്‍ മേഖലയിലെ വിവിധ സ്ഥലങ്ങളില്‍ വെള്ളകൂമ്പ് രോഗം പിടിപ്പെട്ട വാഴയുടെ കൂമ്പ് ചീയലാണ് രോഗം. പായിപ്ര പഞ്ചായത്തിലാണ് കൂമ്പ് ചീയല്‍ രോഗം വ്യാപകമായി കണ്ട് വരുന്നത്.
നാലും അഞ്ചും മാസം പ്രായമായ വാഴകള്‍ക്കാണ് രോഗം പിടിപെടുന്നത്. വാഴയ്ക്ക് കൂമ്പ് വരുന്നതോടെ വെള്ള നിറമാകുകയും, പിന്നീട് ചീയല്‍ ആരംഭിക്കുകയും ചെയ്യും. ഇതോടെ കൂമ്പ് നശിക്കുകയും ചെയ്യും. ആദ്യം ഒന്നോ, രണ്ടോ വാഴയ്ക്ക് രോഗം പിടിപെടുന്നത്. എന്നാല്‍ കൂടുതല്‍ വാഴകളിലേയ്ക്ക് രോഗം പടരുന്നതോടെയാണ് കര്‍ഷകരുടെ ശ്രദ്ധയില്‍പ്പെടുന്നത്. പായിപ്ര പഞ്ചായത്തിലെ മുളവൂര്‍ ആലപ്പുറത്തുകുടി എ.പി.മുഹമ്മദിന്റെ 200ഓളം വാഴകള്‍ക്കാണ് രോഗം പിടിപ്പെട്ടിരിക്കുന്നത്.
കൃഷി ഭവനില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബോറാക്‌സ് മിശ്രിതം തളിയ്ക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. കിഴയ്ക്കന്‍ മേഖലയിലെ പലപഞ്ചായത്തുകളിലും വാഴയ്ക്ക് രോഗം കണ്ട് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ കൂമ്പ് ചീയല്‍ രോഗത്തിന് പ്രധാന കാരണം കോഴി വളത്തിന്റെയും, യൂറിയയുടെയും അമിതമായ ഉപയോഗമാണന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
മണ്ണ് ഇളക്കത്തിനായി കിഴയ്ക്കന്‍ മേഖലയില്‍ വിവിധ കൃഷികള്‍ക്ക് കോഴി വളം ഉപയോഗിക്കുന്നത് വ്യാപകമായിരിക്കുകയാണ്. വാഴ കൃഷിയ്ക്ക് കോഴി വളവും, യൂറിയയും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇത് മണ്ണില്‍ നൈട്രജന്റെ അളവ് കൃമാതീതമായി വര്‍ധിക്കുകയും വാഴ അമിതമായി വളരാന്‍ തുടങ്ങുകയും ചെയ്യും.
ഇതോടെ വാഴയുടെ ഇല തഴച്ച് വളരുകയും കൂമ്പിന് ചീയല്‍ ആരംഭിക്കുകയും ചെയ്യുമെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. വേനല്‍ മഴ സുലഭമായി ലഭിച്ചതാണ് രോഗം പെട്ടന്ന് പിടിപെടാന്‍ കാരണമെന്നും പറയപ്പെടുന്നു. ബോറാക്‌സ് മിശ്രിതം തളിയ്ക്കലാണ് പ്രതിവിധിയെന്നും കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കലിന് കൂടുതല്‍ ഇളവ്; ഇനി മൂന്ന് മാസം മുതല്‍ പുതുക്കാം

Saudi-arabia
  •  7 days ago
No Image

മൊബൈല്‍ മോഷണം ആരോപിച്ച് ദലിത് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം; വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി നാല് മണിക്കൂറോളം അധിക്ഷേപിച്ചു

National
  •  7 days ago
No Image

ഓപറേഷൻ തൂഫാൻ: സമസ്ത കാംപയിന് ഇന്ന് തുടക്കം

Kerala
  •  7 days ago
No Image

കള്ളാടി ദുരന്തമേഖല: 171 കുടുംബങ്ങളെ ഉടൻ പുനരധിവസിപ്പിക്കണം; കണക്കെടുപ്പ് പൂർത്തിയായി

Kerala
  •  7 days ago
No Image

യുഎഇയില്‍ ഇന്ന് ചൂട് കൂടും; അടുത്ത ദിവസങ്ങളില്‍ താപനില ക്രമേണ കുറയും | UAE Weather Updates

uae
  •  7 days ago
No Image

 നീറ്റ് വിഷയത്തില്‍ നയം വ്യക്തമാക്കി സോനം വാങ്ചുക്ക്: മൂന്ന് നിബന്ധനകള്‍ അംഗീകരിച്ചാല്‍ നിരാഹാരം അവസാനിപ്പിക്കും

National
  •  7 days ago
No Image

ശബരിമല ഡ്യൂട്ടിക്കിടെ അഗ്‌നിരക്ഷാ സേനാ വാഹനം മറിഞ്ഞ് ആയൂര്‍ സ്വദേശിയായ ഉദ്യോഗസ്ഥന് ദാരുണാന്ത്യം

Kerala
  •  7 days ago
No Image

കെ.എസ്.ആർ.ടി.സിയിൽ മികച്ച ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും പ്രതിമാസ പുരസ്കാരം; മാർക്ക് നിർണ്ണയം ഇങ്ങനെ

Kerala
  •  7 days ago
No Image

എസ്.ഐ.ആർ മൂന്നാംഘട്ടം വിവാദത്തിൽ: 'മറ്റ് കാരണങ്ങൾ' പറഞ്ഞ് 84,000 പേരുടെ പേര് വെട്ടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷൻ

National
  •  7 days ago
No Image

ഉംറ വിസയും മൾട്ടിപ്പിൾ; പുതിയ മൾട്ടി ഉംറ വിസ ഇഷ്യു ചെയ്ത് സഊദി അറേബ്യ

Saudi-arabia
  •  7 days ago