നെയ്യാര്‍ഡാമില്‍ തകര്‍ന്ന പാലത്തിന്റെ ബീം പരിശോധിക്കാന്‍ വിജിലന്‍സ് സംഘമെത്തി
നെയ്യാര്‍ : നെയ്യാര്‍ഡാമില്‍ തകര്‍ന്ന പാലത്തിന്റെ പൊട്ടിയ ബീം പരിശോധിക്കാന്‍ മരാമത്ത് വിജിലന്‍സ് സംഘമെത്തി. മരാമത്ത് വിജിലന്‍സ് ഡപ്യൂട്ടി സി.ഇ അജിത് രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് ഡാമിലെത്തിയത്.
കഴിഞ്ഞ രണ്ടാം തീയതിയാണ് ബീം സ്ട്രെസിങ് ജോലികള്‍ക്കിടയില്‍ പൊട്ടിയത്. നിര്‍മാണത്തിലെ അപാകതയാണ് ബീം പൊട്ടാന്‍ കാരണമെന്നാണു വിലയിരുത്തല്‍.എന്നാല്‍ സ്ട്രെസിങ്ങിനിടെ അമിത സമ്മര്‍ദമുണ്ടായാല്‍ പൊട്ടല്‍ സംഭവിക്കുക പതിവെന്നാണു മരാമത്ത് വകുപ്പ് പറയുന്നത്.
ഇതു സംബന്ധിച്ച് ആക്ഷേപങ്ങള്‍ ഉയര്‍ന്നതോടെ മന്ത്രി ജി.സുധാകരന് വിജിലന്‍സ് അന്വേഷണത്തിനു നിര്‍ദേശിച്ചു. ഇതനുസരിച്ചാണ് ഇന്നലെ രാവിലെ വിജിലന്‍സ് സംഘമെത്തിയത്. മരാമത്ത് സൂപ്രണ്ടിങ് എന്‍ജിനീയര്‍ വി.വി.ബിനു, എക്സിക്യുട്ടീവ് എന്‍ജിനീയര്‍ സുരേഷ് കുമാര്‍, അസി.എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ദീപ എന്നിവരും വിജിലന്‍സ് സംഘത്തിനൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."