പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു; തടയാനെത്തിയ പൊലിസുക്കാരന്റെ കൈ കടിച്ചുപറിച്ചു
അമ്പലപ്പുഴ: പൊലീസ് സ്റ്റേഷനില്‍നിന്നും പ്രതി ഓടി രക്ഷപെടാന്‍ ശ്രമിച്ചു. തടയാനെത്തിയ പോലീസുകാരന്റെ കൈവിരല്‍ പ്രതി കടിച്ചു മുറിച്ചു. അമ്പലപ്പുഴ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ എം. കിഷോറി (39) ന്റെ വലതുകൈയുടെ മോതിരവിരലാണ് കടിച്ചു പറിച്ചത്. കാക്കാഴം കമ്പി വളപ്പില്‍ കണ്ണന്‍ (27) ആണ് പൊലീസുക്കാരന്റെ കൈ കടിച്ചെടുത്തത്. ഇന്നലെ രാവിലെ 7 ഓടെയായിരുന്നു സംഭവം. ബുധനാഴ്ച രാത്രി കണ്ണന്‍ തന്റെ ഭാര്യ മാതാവ് സന്ധ്യയുടെ കോമനയിലെ വീട്ടിലെത്തി ബഹളം വെച്ചിരുന്നു. 4 വയസ്സുള്ള മകളേയും സന്ധ്യയുടെ ഒരു ലക്ഷം രൂപയും, ഭാര്യ സഹോദരന്റെ ബൈക്കും ഇയാള്‍ കൊണ്ടു പോയി.
തുടര്‍ന്ന് സന്ധ്യ അമ്പലപ്പുഴ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പോലീസ ്അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇന്നലെ രാവിലെ പുലര്‍ച്ചെ 2 ഓടെ മദ്യപിച്ച് സ്റ്റേഷനില്‍ എത്തിയ കണ്ണനെ പോലീസുകാര്‍ ലോക്കപ്പ് മുറിയ്ക്ക് സമീപം ഇരുത്തി. എന്നാല്‍ രാവിലെ 7 ഓടെ സ്റ്റേഷനില്‍ നിന്നും ഇറങ്ങി ഓടി രക്ഷപെടാന്‍ ശ്രമിച്ച കണ്ണനെ പാറാവു ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കിഷോര്‍ പ്രതിയുടെ പുറകെ ഓടി പിടികൂടി. ഇതിനിടയില്‍ കണ്ണന്‍ കിഷോറിന്റെ വലതുകൈയുടെ മോതിരവിരല്‍ കടിച്ചു മുറിച്ചെടുക്കുകയായിരുന്നു.
പിന്നീട് വിരല്‍ അറ്റുപോയ കിഷോറിനെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടിയേറ്റ് വികൃതമായ വിരല്‍ തുന്നിപ്പിടിപ്പിയ്ക്കാന്‍ ബുദ്ധിമുട്ടാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇറച്ചി വെട്ടുകാരനായ കണ്ണന്‍ നിരവധി ക്രിമിനല്‍ കേസ്സുകളിലെ പ്രതിയും ക്വട്ടേഷന്‍ സംഘാംഗവുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."