HOME
DETAILS
MAL
മിനിമം വേതനം വിതരണോദ്ഘാടനം ഇന്ന്
backup
March 16 2017 | 20:03 PM
കൊച്ചി: സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്റെ കീഴിലുള്ള ഈറ്റ, പനമ്പ് നെയ്ത്ത് തൊഴിലാളികള്‍ക്കുള്ള മിനിമം വേതന ഡി.എ കുടിശ്ശിക വിതരണോദ്ഘാടനം ഇന്ന് അങ്കമാലിയിലെ ആസ്ഥാനത്ത് രാവിലെ 10.30ന് വ്യവസായ മന്ത്രി എ.സി മൊയ്തീന് നിര്‍വഹിക്കും.
റോജി എം ജോണ്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. 2011 ലാണ് ഈറ്റ, പനമ്പ് തൊഴിലാളികള്‍ക്ക് മിനിമം വേതനം നടപ്പാക്കിയത്.
മിനിമം വേതനത്തിന്റെ ഭാഗമായി ക്ഷാമബത്ത കുടിശിക 2015 മെയ് മാസം മുതല്‍ തൊഴിലാളികള്‍ക്ക് നല്‍കാനുണ്ട്.
1.17 കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് കോര്പറേഷന് ചെയര്മാന് കെ.ജെ ജേക്കബ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."