വീണ്ടും വിഷമാമ്പഴം
കാസര്‍കോട്: ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന കാല്‍സ്യം കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച് വിഷമാമ്പഴം വിപണിയില്‍ സജീവം. കഴിഞ്ഞ വര്‍ഷങ്ങളില്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് വിപണി വിട്ടുവെന്ന് കരുതിയ വിഷമാമ്പഴമാണ് വീണ്ടും വിപണിയിലെത്തിയിരിക്കുന്നത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കാസര്‍കോട് എം.ജി റോഡിലെ തെരുവോര കച്ചവടക്കാരനില്‍ നിന്ന് ഒരു ക്വിന്റല്‍ വിഷമാമ്പഴം നഗരസഭാ ആരോഗ്യ വിഭാഗം പിടികൂടി.
ഇന്നലെ രാവിലെ നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് കാല്‍സ്യം കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച മാമ്പഴം പിടികൂടിയത്. എം.ജി റോഡിലെ ഹൈപ്പര്‍ മാര്‍ക്കറ്റിന് സമീപത്തെ തെരുവ് കച്ചവടക്കാരനില്‍ നിന്നാണ് മാമ്പഴം പിടികൂടിയത്. മാമ്പഴം പിടികൂടുമ്പോള്‍ വില്പ്പനക്കാരന് സ്ഥലത്തുണ്ടായിരുന്നില്ല. സഹായി വില്‍പ്പനക്കാരനെ വിളിച്ചു വരാമെന്ന് പറഞ്ഞ് പോയെങ്കിലും തിരികെ വന്നില്ല. തുടര്‍ന്ന് നഗരസഭാ ആരോഗ്യ വിഭാഗം മാമ്പഴം പിടിച്ചെടുത്ത് നഗരസഭാ ഓഫിസിലെത്തിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് നഗരസഭാ ആരോഗ്യ വിഭാഗം അറിയിച്ചു. നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അബ്ദുല്‍ റഹ്മാന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ രാജീവന്, ടി. ുധീര്‍, സുര്‍ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
കഴിഞ്ഞ വര്‍ഷം കാസര്‍കോട് പൈക്കയില്‍ നിന്നും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കാല്‍സ്യം കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച മാമ്പഴം പിടികൂടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."