കരിമ്പം ഫാമില്‍ ചക്ക വിഭവങ്ങള്‍ വിപണനത്തിനൊരുങ്ങി
തളിപ്പറമ്പ് : സംസ്ഥാനഫലമായി അംഗീകാരം ലഭിച്ച ചക്കയ്ക്ക്കരിമ്പം ജില്ലാ കൃഷിഫാമിലുണ്ടായിരുന്ന ശനിദശ അവസാനിച്ചു.
ഫാമിലെ പഴവര്ഗ്ഗസംസ്ക്കരണയൂണിറ്റില് നിന്നും സംസ്ക്കരിച്ചു പാക്കു ചെയ്ത ചക്ക വിഭവങ്ങള്‍ വിപണനത്തിനൊരുങ്ങി. ആദ്യ ഘട്ടത്തില്‍ പഴുപ്പിച്ചും, വേവിച്ചും, വറത്തും ഉപയോഗിക്കുന്ന രീതിയിലാണ് ചക്ക സംസ്ക്കരിച്ചിരുന്നത്. ഇപ്പോള്‍ ചക്ക ഹല്‍വ, കട്ലറ്റ്, ചിപ്സ് എന്നിവയും ഉല്പാദിപ്പിച്ച് വിപണനത്തിന് തയാറാക്കുന്നുണ്ട്. ഫാമില്‍ നിന്നുളള ചക്കകള്‍ മാത്രമാണ് സംസ്ക്കരണത്തിന് ഉപയോഗിക്കുന്നത്. സ്വാദേറിയ ചക്കകള്‍ മികച്ച രീതിയില്‍ വിളവ് നല്കുന്ന ഒട്ടുപ്ലാവുകളും ഇവിടെ ഉല്‍പ്പാദിപ്പിച്ചു വിതരണം ചെയ്യുന്നുണ്ട്. ചക്കകളിലെ കുരുക്കള്‍ പാകിമുളപ്പിച്ച് ഫാമിലെ പ്ലാവുകളില്‍ നിന്നും ഗ്രാഫ്റ്റ് ചെയ്താണ് അത്യുല്‍പ്പാദനശേഷിയുള്ള ഒട്ടുപ്ലാവുകള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ചക്കക്കുരു നഴ്സറിയിലേക്കും ചുളകള്‍ സംസ്ക്കരണശാലയിലേക്കും എന്ന ലക്ഷ്യംവെച്ചാണ് ഫാമിനകത്ത് തന്നെ സംസ്ക്കരണശാല സ്ഥാപിച്ചത്. നടീല്‍ വസ്തുക്കള്‍ വിതരണം ചെയ്യുന്ന കൗണ്ടര്‍ വഴി ഇവ പൊതുജനങ്ങള്‍ക്ക് വാങ്ങാനുളള സൗകര്യം ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."