ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി
കൊട്ടിയൂര്‍: പഞ്ചായത്തിലെ ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുന്ന മേഖലയില്‍ ജില്ലാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി. ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ: എം.കെ ഷാജ്, ഡോ: രേഖ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തിയത്.
കൊട്ടിയൂര്‍ പഞ്ചായത്തിലെ 8,9,10 വാര്‍ഡുകളില്‍ ഡെങ്കിപനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് ജില്ലാ ആരോഗ്യവകുപ്പ് അധികൃതരുടെ സന്ദര്‍ശനം. തുടര്‍ന്ന് കൊട്ടിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ജനപ്രതിനിധികളുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്നു
.ഇന്ന് രാഷ്ട്രിയ, സാമൂഹിക വ്യാപാര സംഘടനകളുടെ യോഗം വിളിച്ചുചേര്‍ക്കാനും 14 മുതല്‍ എല്ലാ വാര്‍ഡുകളിലും ഒരാഴ്ചക്കാലം ലാബ് സൗകര്യം ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ക്യാംപ് നടത്താനും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാത്ത തോട്ടം ഉടമകള്‍ക്കെതിരേയും കച്ചവട സ്ഥാപനങ്ങള്‍ക്കെതിരേയും നടപടി സ്വീകരിക്കാനും തീരുമാനമായി. കൊതുക് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി ഡി.വി.സി യൂനിറ്റിലെ ഉദ്യോഗസ്ഥരെ ഒരാഴ്ചകാലം കൊട്ടിയൂരിലേക്ക് നിയോഗിക്കുമെന്നും ഇതിന് പ്രദേശവാസികളുടെ സഹകരണം ആവശ്യമാണെന്നും ഡപ്യൂട്ടി ഡി.എം.ഒ ഡോ: എം.കെ ഷാജ് പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരന്‍, മെഡിക്കല്‍ ഓഫിസര്‍ ലക്ഷ്മി, ജില്ലാ ലാബ് ടെക്‌നിഷ്യന്‍ ടി. സച്ചിദാനന്ദന്‍, എച്ച്.ഐ.എസ് പ്രദീപ്, റോയി നമ്പുടാകം യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."