മോദി ഭരണം സിവില്‍ സര്‍വിസ് മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു: മുഖ്യമന്ത്രി
കാഞ്ഞങ്ങാട്: കേന്ദ്രത്തിലെ ബി.ജെ.പി ഭരണകൂടം സിവില്‍ സര്‍വീസ് മേഖലയെയും, പൊതുമേഖലയെയും തകര്‍ക്കാനുള്ള ശ്രമമാണ് നടത്തു ന്നതെന്ന് മുഖ്യ മന്ത്രി പിണറായി വിജയന്. കേരള ഗസറ്റഡ് ഓഫീസര്‍സ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം.
കേന്ദ്രം പൊതുമേഖല ഓഹരികള്‍ വില്‍ക്കുന്നത് രാജ്യതാല്പര്യത്തിനല്ല. റിയല്‍ എസ്റ്റേറ്റ് മുതാളിമാര്‍ക്ക് തിരഞ്ഞെടുപ്പ് വേളയില്‍ കൊടുത്ത വാക്ക് പാലിക്കാനാണ്.
പാര്ലമെന്റിനേയു , ജുഡിഷ്യറിയെയും നോക്കുകുത്തിയാക്കിയാണ് കേന്ദ്രം നിയമങ്ങള്‍ പാസാക്കുന്നത്.
ഇത് ഇന്ത്യയുടെ ഭാവിയെ സംബന്ധിച്ചു ആശങ്ക ജനിപ്പിക്കുന്നു. അദ്ദേഹം പറഞ്ഞു.
കെ.ജി.ഒ.എ. സംസ്ഥാന പ്രസിഡണ്ട് ഡോ: കെ.എം.ദിലീപ് അധ്യക്ഷനായിരുന്നു. മന്ത്രിമാരായ എ.കെ. ശശീന്ദ്രന്, കടന്നപ്പള്ളി രാമചന്ദ്രന്, സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്, പി.കരുണാകരന് എം.പി, കെ.കൃഷ്ണന് കുട്ടി എം.എല്‍.എ പ്രസംഗിച്ചു.
സമ്മേളനത്തിന്ന് മുമ്പായി പ്രകടനവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."