ടൂറിസം കേന്ദ്രങ്ങളെക്കുറിച്ച് സുരക്ഷാ സര്‍വേ നടത്തുന്നു
തിരുവനന്തപുരം: ലിത്വീനിയന്‍ യുവതിയുടെ കൊലപാതകത്തെ തുടര്‍ന്ന് കേരളം സുരക്ഷിത വിനോദസഞ്ചാര കേന്ദ്രമല്ലെന്ന പ്രചാരണം നടക്കുന്ന സാഹചര്യത്തില്‍ ടൂറിസം വകുപ്പ് സുരക്ഷാ സര്‍വേ നടത്താന്‍ ഉത്തരവിട്ടു.
സംസ്ഥാനത്തെ എല്ലാ ടൂറിസം കേന്ദ്രങ്ങളുടേയും സുരക്ഷ സംബന്ധിച്ച് വിശദ വിവരങ്ങള്‍ ശേഖരിക്കാനുള്ള ഉത്തരവാദിത്വം ടൂറിസം മിഷനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. കേന്ദ്രങ്ങളിലെ സുരക്ഷയുമായി ബന്ധപ്പെട്ട കര്യങ്ങളാണ് സര്‍വേയില്‍ പ്രധാനമായും പരിശോധിക്കുക. ജൂലൈയില്‍ സര്‍വേ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
മയക്കുമരുന്ന് മാഫിയ, അനധികൃത ഗൈഡുകള്‍, ക്വട്ടേഷന്‍ സംഘങ്ങള്‍, അനധികൃത ചികിത്സാ കേന്ദ്രങ്ങള്‍ തുടങ്ങിയവയെക്കുറിച്ചും ടൂറിസം മേഖലയില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പരിശോധിക്കും. മൂന്ന് ഘട്ടങ്ങളായി നടക്കുന്ന സര്‍വേയില്‍ ടൂറിസം വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, പ്രാദേശിക വ്യാപാരികള്‍, പൊലിസ് സ്റ്റേഷനുകള്‍, ജനപ്രതിനിധികള്‍ എന്നിവരില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചായിരിക്കും റിപ്പോര്‍ട്ട് തയാറാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."