കൃത്രിമമായി പഴുപ്പിച്ച മാങ്ങകള്‍ പിടികൂടി
12 ബോക്സ് മാങ്ങകളാണ് നഗരത്തില്‍ നിന്നു പിടികൂടി നശിപ്പിച്ചത്
കാസര്‍കോട്: നഗരത്തില്‍ വില്പനക്ക് വച്ചിരുന്ന കൃത്രിമമായി പഴുപ്പിച്ച മാങ്ങകള്‍ പിടികൂടി. കാത്സ്യം കാര്‍ബൈഡ് ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിച്ച രണ്ടര കിന്റലോളം വരുന്ന മാങ്ങകളാണ് നഗരത്തിലെ വില്പന ശാലകളില്‍ നിന്നു ഫുഡ് സേഫ്റ്റി വിഭാഗം പിടിച്ചെടുത്തത്.
കഴിഞ്ഞ ദിവസം മുള്ളേരിയ പൈക്കയിലെ ഒരു വീട്ടില്‍ നിന്നു പിടികൂടിയ കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച അതേ വിഭാഗത്തില്‍ പെട്ട മാങ്ങകളാണ് കാസര്‍കോട്ടെ പഴക്കടകളില്‍ നിന്നു കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് പിടിച്ചെടുത്ത മാങ്ങകള്‍ കാസര്‍കോട് സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍ വി.കെ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നശിപ്പിച്ചു. 12 ബോക്സ് മാങ്ങകളാണ് നഗരത്തില്‍ നിന്നു പിടികൂടി നശിപ്പിച്ചത്. ഒട്ടനവധി പരാതികളാണ് ദിനംപ്രതി തങ്ങള്‍ക്ക് കിട്ടുന്നതെന്നും ഭക്ഷ്യ വസ്തുക്കളുടെ പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും ഫുഡ് സേഫ്റ്റി വിഭാഗം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."