ഫ്രാന്‍സിന്റെ പുല്തകിടിയിലും ഇറ്റലി (1938)
മൂന്നാം ലോകകപ്പ് ഫുട്ബോളിന് ആതിഥേയത്വം വഹിച്ചത് ഫ്രാന്‍സ്. 1938 ജൂണ്‍ നാല് മുതല്‍ 19 വരെ ഫ്രാന്‍സിലെ പത്ത് നഗരങ്ങളിലെ 11 പുല്തകിടികളില് കളിനടന്നു. മൂന്നാം ലോകകപ്പില്‍ ആദ്യമായി ചാംപ്യന്മാരും ആതിഥേയരും നേരിട്ട് യോഗ്യത നേടി. നാല് വന്‍കരകളില്‍ നിന്ന് 16 രാജ്യങ്ങള്‍. അവസാന നിമിഷത്തില്‍ ഓസ്ട്രിയ പിന്മാറിയതോടെ 15 രാജ്യങ്ങള്‍ ഫൈനല്‍ റൗണ്ടില്‍ ബുട്ടുക്കെട്ടി. 18 മത്സരങ്ങളില്‍ നിന്നായി 84 ഗോളുകള്‍. അഞ്ച് ഹാട്രിക്കുകള്‍.
എണസ്റ്റ് വിലിമോവ്സ്കി (പോളണ്ട്), ലിയോനിഡാസ് ഡാ സില്‍വ (ബ്രസീല്‍), ഗുസ്താവ് വെറ്റര്സ്റ്റോം, ഹാരി ആന്ഡേഴ്സണ് (സ്വീഡന്), ഗ്യുല സെന്‍ഗെല്ലര്‍ (ഹംഗറി) എന്നിവര്‍ മൂന്നാം ലോകകപ്പിലെ ഹാട്രിക്ക് ജേതാക്കളായി. ഹംഗറി, സ്വീഡന്, ഇറ്റലി, ബ്രസീല്‍ എന്നീ ടീമുകള്‍ മൂന്നാം ലോകകപ്പിലെ സെമിഫൈനലിസ്റ്റുകളായി. ഹംഗറിയും ഇറ്റലിയും കിരീട പോരാട്ടത്തിന് അര്‍ഹത നേടി. ഇറ്റലി 4-2 ന് ഹംഗറിയെ വീഴ്ത്തി തുടര്‍ച്ചയായി രണ്ടാം വട്ടവും ലോകകപ്പ് കിരീടം ഉയര്‍ത്തി.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."