HOME
DETAILS
MAL
മാടായിക്കാവിന്റെ പേരില്‍ വ്യാജ വെബ്സൈറ്റ്
backup
March 16 2017 | 21:03 PM
പഴയങ്ങാടി: മാടായി തിരുവര്‍ക്കാട്ട് കാവ് ഭഗവതിക്ഷേത്രത്തിന്റെ പേരില്‍ വ്യാജ വെബ്സൈറ്റുണ്ടാക്കി പൂജാതട്ടിപ്പ്. ബംഗളൂരു മല്ലേശ്വരം സ്വദേശിയുടെ പേരിലാണ് വ്യാജ വെബ്സൈറ്റെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു. ഇതുപയോഗിച്ചു ലക്ഷങ്ങള്‍ തട്ടിയതായി പൊലിസ് സംശയിക്കുന്നു.
കാവിലെ പ്രധാന പൂജക്ക് ഈടാക്കുന്ന വിലയെക്കാള്‍ പതിന്മടങ്ങ് വിലയാണ് വ്യാജ വെബ്സൈറ്റ് ഉപയോഗിച്ച് പൂജാ പ്രസാദം എത്തിക്കുന്നതെന്ന് പറയുന്നു. 75 രൂപയുടെ പൂജക്ക് 1,151 രൂപയാണ് വെബ്സൈറ്റിലൂടെ ബുക്ക് ചെയ്ത് പ്രസാദം അയച്ചുകൊടുക്കുന്നതിന് ഈടാക്കുന്നത്. പുതിയ എക്സി ക്യൂട്ടിവ് ഓഫിസര്‍ ചാര്ജെടുത്തതി ന് ശേഷമാണ് വ്യാജ വെബ്സൈറ്റ് കണ്ടെത്തിയത്. സൈബര്‍സെല്‍വഴി അന്വേഷണം ആരംഭിച്ചു. ക്ഷേത്രം മാനേജര്‍ പൊലിസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."