റോഡരികിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കും: 24നകം പൊളിച്ചു മാറ്റിയില്ലെങ്കില്‍ കേസെടുത്ത് പിഴ ചുമത്തും
കണ്ണൂര്‍: കണ്ണൂര്‍ റോഡ്സ് സെക്ഷന്റെ കീഴില്‍ കണ്ണൂര്‍ ടൗണ്‍, മേലെചൊവ്വ, താഴെചൊവ്വ, തോട്ടട, വാരം, ഏച്ചൂര്‍, കുടുക്കിമൊട്ട, കക്കാട്, ചാലോട്, ചാല, മമ്പറം, ചക്കരക്കല്‍, അഞ്ചരക്കണ്ടി ഭാഗങ്ങളിലും, വളപട്ടണം റോഡ്സ് സെക്ഷന്റെ കീഴില്‍ കാട്ടാമ്പള്ളി, അഴീക്കോട്, വളപട്ടണം, മയ്യില്‍, നാറാത്ത്, കമ്പില്‍, ചാലോട്, ഇരിക്കൂര്‍ റോഡ്, ചെക്കിക്കുളം, വലിയന്നൂര്‍, മുണ്ടേരിമൊട്ട ഭാഗങ്ങളിലും, മാടായി റോഡ്സ് സെക്ഷന്റെ കീഴില്‍ പഴയങ്ങാടി, പുതിയങ്ങാടി, മാട്ടൂല്‍, കീച്ചേരി, അഞ്ചാംപീടിക, പാളിയത്തുവളപ്പ്, മുട്ടം, ചെറുകുന്ന്, വെള്ളിക്കീല്‍ ഭാഗങ്ങളിലുമുള്ള പൊതുമരാമത്ത് റോഡിന്റെ ഇരുവശങ്ങളിലുമുള്ള തട്ടുകട, ഫഌക്സ് ബോര്‍ഡുകള്‍ തുടങ്ങിയവ ഒരാഴ്ചയ്ക്കകം നീക്കം ചെയ്യണം.
ബന്ധപ്പെട്ടവര്‍ 24നകം കൈയേറ്റങ്ങള്‍ പൊളിച്ചു മാറ്റിയില്ലെങ്കില്‍ ഹൈവേ പ്രൊട്ടക്ഷന്‍ നിയമപ്രകാരം കേസെടുത്ത് പിഴ ചുമത്തുമെന്നും പി.
ഡബ്ല്യു.ഡി അസി.എന്‍ജിനീയര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."