ഹയര്‍ സെക്കന്‍ഡറി അധ്യാപക തസ്തിക: ധനവകുപ്പ് നിര്‍ദേശം അംഗീകരിക്കരുത്
കണ്ണൂര്‍: ഹയര്‍ സെക്കന്‍ഡറിയില്‍ ആഴ്ചയില്‍ 32 പീരിയഡ് കണക്കാക്കി മാത്രം അധ്യാപക തസ്തിക അനുവദിച്ചാല്‍ മതിയെന്ന ധനകാര്യ വകുപ്പിന്റെ നിര്‍ദേശം തള്ളിക്കളയണമെന്ന് എ.എച്ച്.എസ്.ടി.എ ജില്ലാ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഹൈസ്കൂളുകളില്‍ 16 പീരിയഡിന് ഒരു എച്ച്.എസ്.എ തസ്തികയും യു.ജി.സി ശമ്പള സ്കെയില്‍ നിലവിലുള്ള കോളജുകളില്‍ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 16 പീരിയഡുകള്‍ക്ക് ഒരു അസി. പ്രൊഫസര്‍ തസ്തികയും അനുവദിക്കുമ്പോള്‍ സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ് ഹയര്‍ സെക്കന്‍ഡറി തസ്തികകള്‍ ഗണ്യമായി വെട്ടിക്കുറക്കാനുള്ള നീക്കം ദുരൂഹമാണ്. ഇത്തരം നിഷേധാത്മക നിലപാടുകള്‍ക്കെതിരേ മൂല്യനിര്‍ണയ ക്യാംപ് ബഹിഷ്കരണമുള്‍പ്പെടെ പ്രക്ഷോഭങ്ങള്‍ക്ക് എ.എച്ച്.എസ്.ടി.എ നേതൃത്വം നല്‍കും. യോഗം സംസ്ഥാന സെക്രട്ടറി ടി.കെ അശോകന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.സി മനോജ് അധ്യക്ഷനായി. ഇ അബ്ദുല്‍ സലാം, സജീവ് ഒതയോത്ത്, എം.എം ബെന്നി, കെ.വി ചന്ദ്രന്, സി.കെ ഷക്കീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."