ആദിലിന് അനുമോദന പ്രവാഹം
പെരിങ്ങത്തൂര്‍: അപകടത്തില്‍പെട്ട സ്‌കൂള്‍ വാഹനത്തില്‍നിന്നു കുട്ടികളെ സാഹസികമായി രക്ഷിച്ച പെരിങ്ങത്തൂര്‍ സൗത്ത് അണിയാരത്തെ കല്ലുങ്കല്‍ ആദിലിന് അനുമോദന പ്രവാഹം. മുന്‍ മന്ത്രി കെ.പി മോഹനന്‍ വീട്ടിലെത്തി അഭിനന്ദിച്ചു. ആദിലിന് തന്റെ വക ഐ പാഡ് സമ്മാനിക്കുമെന്ന് മോഹനന്‍ അറിയിച്ചു.
പാനൂര്‍ നഗരസഭയുടെ ഉപഹാരം ചെയര്‍പേഴ്‌സണ്‍ കെ.വി റംലയും മുസ്‌ലിം ലീഗ് അണിയാരം വാര്‍ഡ് കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് കെ.പി അബ്ദുള്ളയും നല്‍കി. ഷാര്‍ജ കെ.എം.സി.സി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ കാഷ് അവാര്‍ഡും ഉപഹാരവും നഗരസഭാധ്യക്ഷ കെ.വി റംല നല്‍കി. പെരിങ്ങത്തൂര്‍ മഹല്ല് പ്രസിഡന്റ് കുറുവാളി മമ്മു ഹാജി ആദിലിന് കാഷ് അവാര്‍ഡ് നല്‍കി. അണിയാരം എസ്.കെ.എസ്.എഫ് കമ്മിറ്റി, യൂത്ത് ലീഗ് പാനൂര്‍ മുനിസിപ്പല്‍ കമ്മിറ്റി, ദുബൈ കെ.എം.സി.സി പെരിങ്ങളം പഞ്ചായത്ത് കമ്മിറ്റി, എം.എസ്.എഫ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി സംഘടനകളും ആദിലിനെ ഉപഹാരം നല്‍കി ആദരിച്ചു.
കഴിഞ്ഞ ദിവസം ഇറക്കത്തില്‍ നിര്‍ത്തിയ സ്‌കൂള്‍ ബസ് ഡ്രൈവറില്ലാതെ നീങ്ങിയപ്പോള്‍ ഏഴാം ക്ലാസുകാരനായ ആദിലിന്റെ സമയോചിത ഇടപെടലാണ് വന്‍ അപകടത്തില്‍ നിന്നു കുട്ടികളെ രക്ഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."