ജില്ലാ മൃഗസംരക്ഷണ ഓഫിസിന്റെ 'എഗ്ഗ് ഫെസ്റ്റ് 2017'ന് നാളെ തുടക്കമാകും
കല്‍പ്പറ്റ: സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന മുട്ട- മുട്ടയുല്പ്പന്ന മേളയായ 'എഗ്ഗ് ഫെസ്റ്റ് 2017'ന് സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നാളെ തുടക്കമാകും. ജില്ലാ മൃഗസംരക്ഷണ ഓഫിസിന്റെ നേതൃത്വത്തില്‍ നടക്കുന്ന മേളയില്‍ വിവിധയിനം വളര്‍ത്തു പക്ഷികള്‍, മുട്ടകള്‍, മുട്ടയുല്പ്പന്നങ്ങള്, വളര്‍ത്താനാവശ്യമായ ഉപകരണങ്ങള്‍, തീറ്റവസ്തുക്കള്‍, മരുന്നുകള്‍, വാക്സിനുകള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും വിപണനവുമുണ്ടാകും. മുട്ടയെ സംബന്ധിച്ച അറിവുകളും കാഴ്ചപ്പാടും പങ്കുവക്കുക, ജൈവ കാര്‍ഷിക ഉല്പാദനത്തിന് ഊന്നല്‍ നല്‍കുക, വിവിധ മുട്ട വിഭവങ്ങള്‍ പരിചയപ്പെടുത്തുക, ചെലവു കുറഞ്ഞ രീതിയില്‍ ഗുണമേന്മയുള്ള മുട്ടയുല്പാദനം ഗാര്‍ഹിക സാഹചര്യങ്ങളില്‍ സാധ്യമാക്കുക തുടങ്ങിയവയാണ് ലക്ഷ്യം. മുട്ട കൊണ്ടുള്ള വിവിധ വിഭവങ്ങള്‍ ഓര്‍ഡറനുസരിച്ച് തല്‍ക്ഷണം ഉണ്ടാക്കി നല്‍കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ ഏജന്‍സികള്‍ പങ്കെടുക്കും. ഈ മേഖലയിലെ കാലിക വിഷയങ്ങള്‍ ആസ്പദമാക്കി സെമിനാറുകള്‍, മുട്ടവിഭവങ്ങളുടെ ഭക്ഷ്യ ഔട്ട്ലെറ്റുകള്, കലാ- സാംസ്കാരിക പരിപാടികള്‍ തുടങ്ങിയവയുമുണ്ടാകും. നാളെ വൈകിട്ട് ഐ.സി ബാലകൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷയാകും. സിനിമാതാരം മാമുക്കോയ മുഖ്യാതിഥിയായിരിക്കും. മേള 21ന് സമാപിക്കും. സമാപന സമ്മേളനം സി.കെ ശശീന്ദ്രന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."